ദുബായ് ഗ്ലോബല്‍ വില്ലേജ് ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ-കായിക ആഭ്യാസങ്ങളുടെ തുറന്നിട്ട വേദിയായിരിക്കും ഇനിയുള്ള നാളുകള്‍ ദുബായ്ക്ക് സമ്മാനിക്കുക.
ദുബായ്: ഗള്‍ഫിലെ ഏറ്റവും വലിയ വിനോദ കേന്ദ്രം എന്ന പേരില്‍ അറിയപ്പെടുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിന് ഇന്ന് തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ-കായിക ആഭ്യാസങ്ങളുടെ തുറന്നിട്ട വേദിയായിരിക്കും ഇനിയുള്ള നാളുകള്‍ ദുബായ്ക്ക് സമ്മാനിക്കുക.
ഏപ്രില്‍ 8 വരെ നീളുന്ന ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാന്‍ ഇത്തവണ കൂടുതല്‍ ആളുകള്‍ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 15 ദിര്‍ഹമാണ് പ്രവേശന ഫീസ്. മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്കും ശാരീരിക വൈകല്യങ്ങള്‍ നേരിടുന്നവര്‍ക്കും ഇവരെ സഹായിക്കാന്‍ എത്തുന്നവര്‍ക്കും പ്രവേശനം സൗജന്യമാണ്. വിശാലമായ പാര്‍ക്കിംങ് സംവിധാനമാണ് യുഎഇ ല്‍ താമസിക്കുന്നവരെ ഈ ആഗോള ഗ്രാമത്തിലേക്ക് ഉല്ലാസത്തിനായി എത്തിക്കുന്നത്.

വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ ഇനിയുള്ള നാളുകള്‍ സന്ദര്‍ശകരെ കൊണ്ട് നിറയും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ രാജ്യങ്ങളുടെ പവലിയനുകള്‍ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷണപ്രേമികള്‍ക്ക് വിവിധ രുചികളിലുള്ള വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കാന്‍ വിശാലമായ ഭക്ഷണശാലയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. യുഎഇ ലെത്തുന്ന വിനോദ സഞ്ചാരികളുടെ എക്കാലത്തെയും ആഗ്രഹമാണ് ഈ ആഗോള ഗ്രാമം സന്ദര്‍ശിക്കുക എന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാനുളള നിരവധി കാഴ്ചകളാണ് ഗ്ലോബല്‍ വില്ലേജ് സമ്മാനിക്കുന്നത്.

വിവിധ പവലിയനുകള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്ന സ്റ്റേജുകളില്‍ മിനിറ്റുകള്‍ ഇടവിട്ട് അതാത് രാജ്യത്തിന്റെ തനത് കലകള്‍ ചിട്ടയോടെ അവതരിപ്പിക്കുന്നതും മികച്ച കാഴ്ചാ അനുഭവമായിരിക്കും സമ്മാനിക്കുക. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന കായിക ആഭ്യാസികളുടെ പ്രകടനം ശ്വാസം അടക്കിപ്പിടിച്ചാണ് പലരും ആസ്വദിക്കുന്നത്.

എന്നാല്‍ പ്രകടനങ്ങള്‍ കഴിയുമ്പോള്‍ കൈയ്യടിച്ചും ആര്‍പ്പു വിളി നടത്തിയും അഭ്യാസികളെ ആവേശത്തിലാക്കാനും സന്ദര്‍ശകര്‍ മറക്കാറില്ല. ഇന്ത്യന്‍ പവലിയനാണ് പലപ്പോഴും ദ്രശ്യഭംഗിയില്‍ മുന്നിട്ട് നില്‍ക്കാറുള്ളത്. അതിനു ഇത്തവണയും മാറ്റമുണ്ടാവില്ലെന്ന് കരുതുന്നു.

ഇന്ത്യന്‍ പവലിയനുകളില്‍ ലഭിക്കുന്ന കരകൗശല വസ്ഥുക്കളും കോട്ടണ്‍ തുണിത്തരങ്ങളുമായിരിക്കും ആഗോള ഗ്രാമത്തിലെത്തുന്നവരുടെ പ്രധാന സംസാര വിഷയം. മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ഇനിയുള്ള അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നതും ഗ്ലോബല്‍വില്ലേജിനെയായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.


Click it and Unblock the Notifications