Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാന്‍ പ്രവാസികളെ ഏല്‍പ്പിച്ചോ... അതാണ് ലാഭം; യുഎഇയില്‍ 10 ശതമാനം കുറവ്

ദുബായ്: സ്വര്‍ണവിലയിലുണ്ടായ അപ്രതീക്ഷിത വര്‍ധനവ് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ദിവസം മാത്രം 1200 രൂപ വര്‍ധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ല. പവന് 50,000 കൊടുക്കേണ്ട സാഹചര്യം വരുമെന്ന് നേരത്തെ പല നിരീക്ഷകരും പറഞ്ഞിരുന്നു എങ്കിലും വിലക്കയറ്റത്തിന്റെ തീവ്രത സൂചിപ്പിക്കാന്‍ പറയുകയാണ് എന്നാണ് മിക്കവരും കരുതിയത്.

എന്നാല്‍ എല്ലാ പ്രതീക്ഷകളും ഉപഭോക്താക്കള്‍ക്ക് തെറ്റിയിരിക്കുന്നു. സ്വര്‍ണവില 44000 കടന്നിരിക്കുന്നു. വൈകാതെ 50000 എത്തിയേക്കും. എന്നാല്‍ സ്വര്‍ണവില വളരെ കുറവാണ് യുഎഇയില്‍. പ്രവാസികള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്ത കൂടിയാണ്. വിശദാംശങ്ങള്‍ അറിയാം....

യുഎഇ സ്വര്‍ണ വില

യുഎഇ സ്വര്‍ണ വില

യുഎഇയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 223 ദിര്‍ഹമാണ്. ഒരു പവന് 1784 ദിര്‍ഹവും. കേരളത്തില്‍ രേഖപ്പെടുത്തിയ വില വര്‍ധനവ് പോലെ യുഎഇയിലും വില കൂടിയിട്ടുണ്ട്. എന്നാല്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. അതിന് ചില കാരണങ്ങളുമുണ്ട്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ഒരു പവന് 40083 രൂപയാണ് നല്‍കേണ്ടത്.

എന്തുകൊണ്ട് യുഎഇയില്‍ സ്വര്‍ണത്തിന് വില കുറവ്?

എന്തുകൊണ്ട് യുഎഇയില്‍ സ്വര്‍ണത്തിന് വില കുറവ്?

കേരളത്തിലെയും യുഎഇയിലെയും വിലയില്‍ 4000 രൂപയുടെ മാറ്റമുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ വില ഉയര്‍ന്നിരിക്കുന്നത്? ലോകത്ത് ഏറ്റവും ഉയര്‍ന്ന വില ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ 12.5 ശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി. കൂടാതെ മറ്റുചില നികുതികള്‍ കൂടി ചേരുമ്പോള്‍ 15 ശതമാനം കടക്കും. എന്നാല്‍ യുഎഇയില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നികുതി ഈടാക്കുന്നില്ല.

യുഎഇ സ്വര്‍ണത്തിന്റെ മേന്മ

യുഎഇ സ്വര്‍ണത്തിന്റെ മേന്മ

ശുദ്ധമായ സ്വര്‍ണം ഉപയോഗിച്ചാണ് യുഎഇയില്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. മാത്രമല്ല, കേരളത്തിലേക്കാള്‍ ഒട്ടേറെ രാജ്യാന്തര ഡിസൈനുകളില്‍ ആഭരണം യുഎഇയില്‍ ലഭിക്കും. ലോകത്തെ ശ്രദ്ധിക്കപ്പെട്ട എല്ലാ ഡിസൈനുകളും കിട്ടുമെന്ന് പറയാം. വലിയ അളവിലുള്ള ആഭരണ നിര്‍മാണം നടക്കുന്നതിനാല്‍ യുഎഇയില്‍ പണിക്കൂലിയും കുറവാണ്. അതുകൊണ്ടുതന്നെയാണ് പ്രവാസി കുടുംബങ്ങള്‍ സ്വര്‍ണത്തിന് ഈ ഗള്‍ഫ് രാജ്യത്തെ ആശ്രയിക്കുന്നത്.

യുഎഇയില്‍ നിന്ന് വാങ്ങാം, കേരളത്തില്‍ വില്‍ക്കാം

യുഎഇയില്‍ നിന്ന് വാങ്ങാം, കേരളത്തില്‍ വില്‍ക്കാം

പഴയ സ്വര്‍ണം മാറ്റി വാങ്ങുന്നതിനാണ് യുഎഇയില്‍ ശനിയാഴ്ച കൂടുതല്‍ ഉപഭോക്താക്കളും വന്നതെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. വില കൂടിയെന്ന വിവരം വന്ന പിന്നാലെ പലരും പഴയ സ്വര്‍ണത്തിന് എത്ര മൂല്യം കിട്ടുമെന്നാണ് ഫോണില്‍ അന്വേഷിച്ചതത്രെ. ഇപ്പോള്‍ യുഎഇയില്‍ നിന്ന് വാങ്ങി കേരളത്തില്‍ കൊണ്ടുവന്നാലും ലാഭം തന്നെയാണ്. യുഎഇയില്‍ നിന്ന് ഗോള്‍ഡ് കോയിന്‍ വാങ്ങി നാട്ടിലെത്തിയാല്‍ വില്‍ക്കുന്ന പ്രവാസികളും നിരവധിയാണ്.

പരിധി ലംഘിച്ചാല്‍ പെടും

പരിധി ലംഘിച്ചാല്‍ പെടും

അതേസമയം, യുഎഇയില്‍ നിന്നോ മറ്റേതെങ്കിലും വിദേശ രാജ്യത്ത് നിന്നോ ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന സ്വര്‍ണത്തിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധി ലംഘിച്ചാല്‍ നികുതി ഒടുക്കേണ്ടി വരും. അല്ലാത്തവ കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വര്‍ണത്തിന് പരിധി വ്യത്യസ്തമാണ്.

യുഎഇയിലും സ്വര്‍ണവില കൂടും

യുഎഇയിലും സ്വര്‍ണവില കൂടും

യുഎഇയില്‍ ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില ഗ്രാമിന് 235 ദിര്‍ഹമാണ്. 2020 ആഗസ്റ്റിലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സമാനമായ രീതിയില്‍ വില ഉയര്‍ന്നിരുന്നു എങ്കിലും ഗ്രാമിന് 234.5 ദിര്‍ഹം എന്ന തോതിലാണ് എത്തിയത്. ഇപ്പോള്‍ കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയിട്ടുണ്ടെങ്കിലും യുഎഇയില്‍ 223 ദിര്‍ഹമേ ഈടാക്കുന്നുള്ളൂ. വരും ദിവസങ്ങളില്‍ മാറ്റമുണ്ടായേക്കും.

10 ശതമാനം ലാഭം കിട്ടും

10 ശതമാനം ലാഭം കിട്ടും

5 വര്‍ഷം മുമ്പ് വാങ്ങിയ ഒരു ഔണ്‍സ് സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുന്നവര്‍ക്ക് 600 ഡോളര്‍ ലാഭമാണ് ലഭിക്കുക എന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഔണ്‍സ് സ്വര്‍ണം എന്നത് 28 ഗ്രാമിനേക്കാള്‍ വരും. പല പ്രവാസികളും കോയിനുകള്‍ വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നാട്ടിലെത്തിയാല്‍ ലാഭത്തില്‍ വില്‍ക്കാമെന്ന ഉദ്ദേശത്തിലാണിത്. അവധി സീസണ്‍ വരുന്നതിനാല്‍ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ കോയിനുകള്‍ വാങ്ങുന്നുണ്ട്. 10 ശതമാനം ലാഭമാണ് നാട്ടില്‍ വിറ്റാല്‍ കിട്ടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+