അമ്പതിനായിരം പേര്‍ക്ക് നല്ല നാടന്‍ ചായ ഒരുക്കി ദുബായ് മറ്റൊരു ലോക റെക്കോഡിലേക്ക്.
ദുബായ്: ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയ ഭീമാകാരമായ ചായ കപ്പില്‍ ചായ നിറച്ചവര്‍ അറിഞ്ഞിരുന്നില്ല തങ്ങള്‍ ഒരുക്കികൊണ്ടിരിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ചായ നിറച്ച കപ്പാണെന്ന്. കഴിഞ്ഞ ദിവസം ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകരായ അമ്പതിനായിരം പേര് തങ്ങള്‍ കുടിച്ചു കൊണ്ടിരിക്കുന്ന ചായ ദുബായ്ക്ക് മറ്റൊരു ചരിത്രം സ്യഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്ന സത്യം അവരും അറിഞ്ഞില്ല.
പക്ഷെ ഏതാനും മണിക്കൂറുകള്‍ക്കകം കാര്യങ്ങള്‍ മാറി മറിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ചായ നിറച്ച ചായ കപ്പ് എന്ന റെക്കോഡുമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് അധിക്രതര്‍ പരിപാടി സംഘടിപ്പിച്ച സ്ഥലത്ത് എത്തിയതോടെ കൂടി നിന്നവര്‍ കൈയ്യടിച്ചും ആര്‍പ്പുവിളികളോടെയും പുതിയ റെക്കോഡിനെ സ്വീകരിച്ചു. അയ്യായിരം ലിറ്റര്‍ ചായയാണ് ഈ വലിയ കപ്പില്‍ നിറക്കുന്നതിനായി തയ്യാറാക്കിയത്.

120 ഓളം വരുന്ന പാചകക്കാര്‍ കാലത്ത് നാല് മണിക്ക് ആരംഭിച്ച പ്രവര്‍ത്തി ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള വൈകുന്നേരം നാലു മണിവരെ നീണ്ടു. 155 കിലോ തേയിലയും, 270 കിലോ മില്‍ക്ക് പൗഡറും, 360 കിലോ പഞ്ചസാര തുടങ്ങി 27 കിലോ ഏലക്ക പൗഡര്‍ വരെ ഉപയോഗിച്ചാണ് ലോകത്തെ ഏറ്റവും വലിയ ചായനിറച്ച കപ്പ് ഒരുക്കിയതെന്ന് അധിക്രതര്‍ വ്യക്തമാക്കി.

3.66 മീറ്റര്‍ നീളത്തില്‍ ഒരുക്കിയ കപ്പില്‍ ക്രെയിന്‍ സഹായത്തോടെയാണ് ചായ നിറച്ചത്. ഗിന്നസ് അധികാരികളില്‍ നിന്നും ഗ്ലോബല്‍ വില്ലേജ് സിഇഒ ബദര്‍ അന്വാഹിയാണ് ഗിന്നസ് റെക്കോഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. തനിക്കും ദുബായ്ക്കും ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications