ചെലവ് കുറഞ്ഞ താമസ കേന്ദ്രവുമായി ദുബായ് നഗരസഭ
ദുബായ് : വരുമാനം കുറഞ്ഞവരെ ലക്ഷ്യമിട്ട് ചെലവ് കുറഞ്ഞ താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ദുബൈ നഗരസഭ തയാറെടുക്കുന്നു. ഇതിനായി ഏകദേശം 100 ഹെക്ടര്‍ ഭൂമി ഇതിനായി അനുവദിച്ചിട്ടുണ്ട്.
മുഹൈസിന നാല്, അല്‍ഖൂസ് മൂന്ന്, നാല് എന്നിവിടങ്ങളിലാണ് താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയെന്ന് ദുബായ് നഗരസഭ അസി. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല മുഹമ്മദ് റാഫിയ പറഞ്ഞു.

പ്രതിമാസം 3000നും 10,000നും ഇടയില്‍ ശമ്പളം വാങ്ങുന്നവര്‍ക്കായാണ് ചെലവ് കുറഞ്ഞ താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏതാണ്ട് 50,000ഓളം പേര്‍ക്ക് ഇവിടെ താമസ സൗകര്യം ഒരുക്കാന്‍ കഴിയും.
താമസ കേന്ദ്രങ്ങളുടെ 15 മുതല്‍ 20 ശതമാനം വരെ ചെലവ് കുറഞ്ഞവ ആയിരിക്കണമെന്നതാണ് അന്താരാഷ്ട്ര തലത്തിലുള്ള പ്രവണത. 3,77,000ഓളം താമസ കേന്ദ്രങ്ങളാണ് ദുബയില്‍ ഇപ്പോഴുള്ളത്. ഈ വര്‍ഷം 20,000 മുതല്‍ 25,000 വരെ താമസ കേന്ദ്രങ്ങള്‍ പുതുതായി വരാണ് സാധ്യത.












Click it and Unblock the Notifications