ദുബായ്; മുഹൈസിനിയില്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ദുബായ്: റീജന്‍സി ഗ്രൂപ്പിന്റെ മിഡ്ഡിലീസ്റ്റിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രഖലകളിലെ ഏറ്റവും പുതിയ ശാഖ ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്യും. ദുബായിലെ മുഹൈസിന ഏരിയയിലാണ് ഗ്രൂപ്പിന്റെ 42ാമത് ശാഖ ഉദ്ഘാടനം ചെയ്യുന്നതെന്ന് ഗ്രൂപ്പ് മേധാവികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗുണ മേന്മയിലും വിലനിലവാരത്തിലും പുതിയ ഷോപ്പിംങ് അനുഭവമായിരിക്കും ഉപഭോക്താക്കള്‍ക്ക് പുതിയ ശാഖയിലൂടെ ലഭിക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 52000 ചതുരശ്ര അടിയില്‍ വിശാലമായി നിര്‍മ്മിച്ച ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിത്യസ്തവും ഗുണനിലവാരം ഉറപ്പുവരുത്തിയുമുള്ള പഴം പച്ചക്കറി വര്‍ഗ്ഗങ്ങളുടെ വിശാലമായ ശ്രേണി ഒരുക്കിയതായും ഇവര്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്നും നേരിട്ട് എത്തിക്കുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും മികച്ച നിലവാരത്തില്‍ കുറഞ്ഞ വിലയില്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ എത്തിക്കുക എന്നത് കൂടി ഗ്രൂപ്പിന്റെ ലക്ഷ്യമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിശാലമായ കാര്‍പാര്‍ക്കിംങ് സൗകര്യം ലഭ്യമാണ്. ഇലക്ടോണിക്‌സ്, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഗ്രഹോപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വിത്യസ്ത സ്ഥലങ്ങളാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ആപ്ലിക്കേഷനും ചടങ്ങില്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകളെ കുറിച്ചും ഉല്‍പന്നങ്ങളെ കുറിച്ചുമുളള വിവരങ്ങള്‍ ഏറ്റവും വേഗത്തില്‍ ലഭിക്കുന്നതിന് ആപ്ലിക്കേഷന്‍ ഏറെ ഉപകാരപ്പെടുമെന്ന് റീജന്‍സി ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ ഡോ.അന്‍വര്‍ അമീന്‍ വ്യക്തമാക്കി. 2017 ഓടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി അന്‍വര്‍ അമീന്‍ പറഞ്ഞു.












Click it and Unblock the Notifications