മറ്റൊരാളുടെ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിക്കരുത്

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗം ഉള്‍പ്പെടയുള്ള ആളുകളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ദുബായ് സ്വദേശിയായ ഒരാളാണ് തന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് അമ്മയുടെ ചികിത്സയ്ക്ക് ഉപയോഗിയ്ക്കാമോ എന്ന് ചോദിച്ചത്. രോഗിയായ അമ്മയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലെന്നും തന്റെ കാര്‍ഡ് ഉപയോഗിച്ച് മരുന്നു വാങ്ങാന്‍ കഴിയുമോ എന്നുമായിരുന്നു ചോദ്യം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇത്തരത്തില്‍ മറ്റൊരാളുടെ കാര്‍ഡ് ഉപയോഗിയ്ക്കാന്‍ നിയമപരമായി അവകാശമുണ്ടോ എന്നും അയാള്‍ ചോദിച്ചു.
എന്നാല്‍ ഇത്തരത്തിലുള്ള ഉപയോഗം നിയമപരമായി തെറ്റാണെന്നായിരുന്നു മുഫ്തിയുടെ മറുപടി. ഇന്‍ഷുറന്‍സ് കമ്പനിയുമായി ഒപ്പുവയ്ക്കുന്ന കരാറിന് വിരുദ്ധമാണ് ഇത്തരത്തില്‍ കാര്‍ഡുകള്‍ ഉടമയുടെ ആവശ്യത്തിനല്ലാതെ മറ്റൊരാള്‍ക്ക് വേണ്ടി ഉപയോഗിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലവിഷയങ്ങളുമായി ബന്ധപ്പെട്ട് 1247 പരാതികളാണ് വകുപ്പിന് ലഭിച്ചത്. ഇതില്‍ 325 പരാതികള്‍ സമകാലീന പ്രാധാന്യമര്‍ഹിയ്ക്കുന്നവയാണ്.












Click it and Unblock the Notifications