Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും

ദുബായ്: അനുദിനം വികസന ഭൂപടത്തില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്ക് സാന്നിധ്യമായിട്ടുള്ള വിശാല കൊച്ചിയില്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തെക്കന്‍ കേരളത്തിലെ പ്രമുഖ സ്ഥാപനമായ എറണാകുളം ഇടപ്പള്ളി ചേരാനല്ലൂര്‍ ജാമിഅഃ അശ്അരിയ്യഃ ഇസ്‌ലാമിയ്യ 20ാം വാര്‍ഷിക സമ്മേളനം 'സമന്വയ വിദ്യാഭ്യാസം സമൂഹ നന്മക്ക്' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 7,8,9,10 തീയതികളില്‍ ഇടപ്പള്ളി ചേരാനല്ലൂര്‍ ഇമാം അശ്അരി സ്‌ക്വയറില്‍ നടക്കുമെന്ന് അശ്അരിയ്യ ജനഃസെക്രട്ടറി വി എച്ച് അലിദാരിമി പത്ര സമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി നിര്‍ദ്ദനരായ 20 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം, കുടിവെള്ള ക്ഷാമം നേരിടുന്ന 20 കേന്ദ്രങ്ങളില്‍ കുടിവെള്ള കിണറുകളുടെ നിര്‍മാണം, 20 നിത്യ രോഗികളുടെ പൂര്‍ണ ചികിത്സാ ചിലവ്, 20 നിര്‍ദ്ദനര്‍ക്ക് സ്വയം തൊഴില്‍ പദ്ധതി തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് പ്രധമ പരിഗണനയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളജ് ഓഫ് ഇസ്‌ലാമിക് ശരീഅഃ, കോളജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ, അശ്അരിയ്യഃ ഹിഫല്‍ല്‍ ഖുര്‍ആന്‍ കോളജ്, ബോര്‍ഡിംഗ് മദ്‌റസ, അനാഥ അഗതി മന്ദിരം, റാബിഅഃ വുമന്‍സ് കോളജ്, ഖൈറുല്‍ വറ വുമന്‍സ് ഹിഫല്‍ല്‍ ഖുര്‍ആന്‍ ആന്റ് തര്‍ബിയത്ത് കോളജ് തുടങ്ങിയ പത്തിലധികം വിവിധ സ്ഥാപന സംരംഭങ്ങള്‍ക്ക് സമൂഹത്തിലെ ഉദാരമതികളുടെ സഹായം കൊണ്ട് അശ്അരിയ്യ നേതൃത്വം നല്‍കുന്നു.

karunyam

സമ്മേളനത്തിന്റെ യു എ ഇ തല പ്രജരണോദ്ഘാടനം ഫെബ്രുവരി 4 (വ്യാഴം) വൈകീട്ട് ആറിന് ഹോര്‍ അല്‍ അന്‍സ് ദാറുസ്സലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടക്കും. ഐ സി എഫ്, ആര്‍ എസ് സി ഭാരവാഹികള്‍ക്കു പുറമെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

അശ്അരിയ്യഃ സ്ഥാപന സംരംഭങ്ങളുടെ ജന. സെക്രട്ടറി വി എച്ച് അലി ദാരിമി, അശ്അരിയ്യഃ ദഅ്‌വാ ഡയറക്ടര്‍ കെ എസ് എം ഷാജഹാന്‍ സഖാഫി കാക്കനാട്, ജാമിഅ മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ദിലീപ് ഇബ്‌റാഹീം എന്നിവര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+