സ്‌കൂള്‍ കുട്ടികളിലെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
ദുബായ്: സ്‌കൂള്‍ കുട്ടികള്‍കളില്‍ വര്‍ധിച്ചു വരുന്ന അപ്രതീക്ഷിത മരണത്തെക്കുറിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി അന്വേഷണം ആരംഭിച്ചു.സ്വകാര്യ സ്‌കൂളുകളില്‍ നടത്തിയ പഠനത്തില്‍ കാരണങ്ങള്‍ വ്യക്തമല്ലാതെ കുട്ടികള്‍ അപ്രതീക്ഷിതമായി മരിക്കുന്നത് വര്‍ധിച്ചു വരുന്നതിനാലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

കുട്ടികള്‍ക്കിടയില്‍ പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ ഹെല്‍ത്ത് അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. കുട്ടികളുടെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതിന് മാതാപിതാകള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റിനെ അറിയിക്കുന്നതിനും നിര്‍ദേശിച്ചു.












Click it and Unblock the Notifications