Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം ഓണ്‍ലൈനിനു പിന്നാലെ... എന്തിനും ഏതിനും ഓണ്‍ലൈന്‍

ദുബായ്: മാളുകളുടെ നഗരമായി അറിയപ്പെടുന്നതും, ലോകത്തെ ഏറ്റവും വലിയ മാളുകള്‍ സ്ഥിതി ചെയ്യുന്ന നഗരവുമാണ് ദുബായ്. എന്നാല്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതും ദുബായിലുള്ളവര്‍ തന്നെയാണെന്നതാണ് ഏറെ വിചിത്രം. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ മുന്നിട്ട് നില്‍ക്കുന്ന കമ്പനി നടത്തിയ സര്‍വ്വെയില്‍ ദുബായിയില്‍ താമസിക്കുന്നവരില്‍ 46 ശതമാനം പേരും ഓണ്‍ലൈന്‍ പര്‍ച്ചേസിനെ ഇഷ്ടപ്പെടുന്നതായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

അബുദാബിയില്‍ 27 ശതമാനവും ഷാര്‍ജയില്‍ 10 ശതമാനവും അല്‍ഐനില്‍ 4 ശതമാനവും റാസല്‍ഖൈമയിലും അജ്മാനിലും 3 ശതമാനവും ഉമ്മുല്‍ഖുവൈനില്‍ 2 ശതമാനവും ഫുജൈറയില്‍ 1 ശതമാനം പേരും ഈ പുതിയ വ്യാപാര മേഖലയിലെ ഉപഭോക്താക്കളാണ്. പുതിയ തലമുറ സ്ഥാപനങ്ങള്‍ തോറും കയറി ഇറങ്ങി സാധനങ്ങള്‍ വാങ്ങിച്ചുക്കൂട്ടാന്‍ ഇഷ്ടപ്പെടുന്നില്ല. ആവശ്യമുള്ള സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വിലയിലെ മാറ്റങ്ങള്‍ വ്യക്തമായി പരിശോധിച്ചതിനു ശേഷം ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ വഴി വാങ്ങിക്കുകയാണ് ചെയ്യുന്നത്.

online-shopping

25 നും 34 നും ഇടയിലുള്ളവരാണ് ഉപഭോക്താക്കരില്‍ ഭൂരിപക്ഷവും എന്നതും ശ്രദ്ദേയമാണ്. കൗമാരക്കാരായ ഉപഭോക്താക്കളുള്ള ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് എന്ന പദവിയും ഇനി യുഎഇ ക്ക് സ്വന്തമാകും. ഓണ്‍ലൈന്‍ പര്‍ച്ചേസ് വിഷയത്തില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+