ദുബായ്; ആശുപത്രികള്‍ക്ക് സ്റ്റാര്‍പദവി 2016നകം

ചികിത്സയ്ക്കായി കൂടുതല്‍ പ്രവാസികളെ രാജ്യത്ത് എത്തിയ്ക്കുകയാണ് സ്റ്റാര്‍ പദവി നല്‍കുന്നതിലൂടെ ദുബായ് ഹെല്‍ത്ത് അതോറിറ്റി ലക്ഷ്യമിടുന്നത്. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എത്തുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണം 500,000 ആക്കി ഉയര്‍ത്താണ് ദുബായ് ശ്രമിയ്ക്കുന്നത്
നല്‍കുന്ന സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് ആശുപത്രികള്‍ക്ക് വിവിധ സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നത്. പ്രധാനമായും ആറ് ചികിത്സാ വിഭാഗങ്ങള്‍ ഉള്ള ആശുപത്രികളാണ് സ്റ്റാര്‍ പദവിയ്ക്ക് പരിഗണിയ്ക്കണപ്പെടുന്നത്. ഓര്‍ത്തോപീഡിയാക് ആന്റ് സ്‌പോര്‍ട്‌സ് മെഡിസിന്‍, പഌസ്റ്റിക് സര്‍ജറി, ഒപ്താല്‍മോളജി,ദന്തല്‍, ഡെര്‍മറ്റോളജി എന്നീ സ്‌പെഷ്യാലിറ്റികളുള്ള ആശുപത്രികളാണ് സ്റ്റാര്‍ പദവിയ്ക്ക് പരിഗണിയ്ക്കപ്പെടുക












Click it and Unblock the Notifications