തേന്‍ മേളയുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്: രാജ്യത്ത് ആദ്യമായി തേന്‍ മേള സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് ദുബായ് മുനിസിപ്പാലിറ്റി. ഹത്തയില്‍ സംഘടിപ്പിക്കുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തേന്‍ കര്‍ഷകരെ പങ്കെടുപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
തേന്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും ഹത്തയിലെ വിനോദ സഞ്ചാര മേഖല ലോകത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും മേള ഉപകാരപ്പെടുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

തേനീച്ച കര്‍ഷകരും തേന്‍ വ്യവസായത്തില്‍ ഏര്‍പ്പെടുന്നവരും തമ്മിലുള്ള ആശയ വിനിമയം മേഖലയില്‍ പുത്തനുണര്‍വ്വിനു കാരണമാകുമെന്നും ദുബായ് മുനിസിപ്പാലിറ്റി കരുതുന്നു. അല്‍ സദ്‌റ, സില്‍മ്, അല്‍ ദാഹി തുടങ്ങി നിരവധി ഇനം തേനുകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.












Click it and Unblock the Notifications