Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡില്‍ റിസപ്ഷനിസ്റ്റിന്റെ ഷോപ്പിംഗ്, പിന്നീട് സംഭവിച്ചതിങ്ങനെ

ഹോട്ടലില്‍ റൂം ബുക്കിനായി ശേഖരിച്ച വിവരങ്ങള്‍ക്കൊപ്പം ക്രെഡിറ്റ് കാര്‍ഡിന്റെ സിവിവി നമ്പര്‍ കൂടി കൈക്കലാക്കിയായിരുന്നു തട്ടിപ്പ്

ദുബായ്: ഹോട്ടലിലെത്തുന്ന ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വെബ്ബ്‌സൈറ്റുകളില്‍ നിന്ന് ഷോപ്പിംഗ് നടത്തിയ റിസപ്ഷനിസ്റ്റ് അറസ്റ്റില്‍. ദുബായ് ഹോട്ടലിലെ റിസപ്ഷനിസ്റ്റാണ് അറസ്റ്റിലായത്. ഹോട്ടലില്‍ റൂം ബുക്കിനായി ശേഖരിച്ച വിവരങ്ങള്‍ക്കൊപ്പം ക്രെഡിറ്റ് കാര്‍ഡിന്റെ സിവിവി നമ്പര്‍ കൂടി കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്.

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈവശപ്പെടുത്തി അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ റിസപ്ഷനിസ്റ്റിനെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസും രംഗത്തെത്തിയിട്ടുണ്ട്‌.

 തട്ടിപ്പ് ക്രെഡിറ്റ് കാര്‍ഡ് വഴി

തട്ടിപ്പ് ക്രെഡിറ്റ് കാര്‍ഡ് വഴി

ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് വിവിധ ഓണ്‍ലൈന്‍ വെബ്ബ്‌സൈറ്റുകളില്‍ നിന്നായി ഷോപ്പിംഗ് സ്റ്റോറുകളില്‍ നിന്നായി നിരവധി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതായാണ് കണ്ടെത്തല്‍.

പൊലീസ് മുന്നറിയിപ്പ്

പൊലീസ് മുന്നറിയിപ്പ്

ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. എടിഎം കാര്‍ഡിന് പിറകിലുള്ള സിസിവി നമ്പറും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനെതിരെയും പൊലീസ് താക്കീത് നല്‍കിയിട്ടുണ്ട്. കാര്‍ഡിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ അവരുടെ വ്യക്തിഗത ഷോപ്പിംഗ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

പൊലീസില്‍ വിവരമറിയിച്ചത്

പൊലീസില്‍ വിവരമറിയിച്ചത്

സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് റിസപ്ഷനിസ്റ്റിന്റെ തട്ടിപ്പിനിരയായ ദുബായ് സ്വദേശി പൊലീസിനെ വിവരമറിയിച്ചത്. ദുബായ് ഹോട്ടലിനുള്ള രജിസ്‌ട്രേഷന് വേണ്ടിയാണ് സിവിവി നമ്പര്‍ ഒഴികെയുള്ള വിവരങ്ങള്‍ വെബ്ബ്‌സൈറ്റില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ദുബായ് സന്ദര്‍ശിക്കാനുള്ള തീരുമാനം റദ്ദാക്കിയതോടെയാണ് റിസപ്ഷനിസ്റ്റ് പണം തട്ടിയതായി കണ്ടെത്തിയത്.

 അക്കൗണ്ടില്‍ നിന്ന്

അക്കൗണ്ടില്‍ നിന്ന്

ബാങ്ക് അക്കൗണ്ടില്‍ നിന്ന് 4000 ദിര്‍ഹമാണ് തന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടതെന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്ന വാദം. ഹോട്ടല്‍ ബുക്ക് ചെയ്തതിന് ശേഷം സിവിവി നമ്പര്‍ ആവശ്യപ്പെട്ട് റിസപ്ഷനിസ്റ്റ് വിളിച്ചിരുന്നതായും ഇയാള്‍ പറയുന്നു.

 അറസ്റ്റ് ഉടന്‍ തന്നെ

അറസ്റ്റ് ഉടന്‍ തന്നെ

സംഭവം പൊലീസില്‍ അറിയിച്ചതോടെ സാമ്പത്തിക അട്ടിമറി നടത്തിയ റിസപ്ഷനിസ്റ്റിനെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊള്ളയടിച്ചത് 10 പേരെ

കൊള്ളയടിച്ചത് 10 പേരെ

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച ശേഷം 10 ഹോട്ടല്‍ ഉപയോഗോക്താക്കളുടെ അക്കൗണ്ടിലെ പണം ഇത്തരത്തില്‍ ഉപയോഗിച്ചതായി റിസപ്ഷനിസ്റ്റ് കുറ്റസമ്മതം നടത്തി.

മുന്നറിയിപ്പോടെ പൊലീസ്

മുന്നറിയിപ്പോടെ പൊലീസ്

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമായതോടെ പൊതുജനങ്ങളോട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+