തൊഴിലാളികളോടൊപ്പം ഒരു ദിനം ഐ.സി. എഫ്. തൊഴിലാളികളോടൊപ്പം..
ദുബായ്: തൊഴിലാളി ദിവസമായ മെയ്1 നു ICF UAE നാഷണല്‍ കമ്മിറ്റി രാജ്യത്തെ എല്ലാ എമിരേറ്റുകളിലും 'തൊഴിലാളികളോടൊപ്പം ഒരു ദിനം ' പരിപാടി സംഘടിപ്പിക്കുന്നു.ദുബായില്‍ അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പിലാണ് പരിപാടി നടക്കുക. കഇഎ പ്രവര്‍ത്തകര്‍ ലേബര്‍ ക്യാമ്പിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഭക്ഷണം നല്കി അവരോടൊപ്പം ഒരു ദിവസം, സമയം ചെലവഴിക്കും. കഇഎ ന്റെ വെല്‍ഫയര്‍ സമിതി യാണ് പരിപാടിക്ക് നേതൃത്വം നല്കുന്നത്. ദുബായിലെ പരിപാടിക്ക് ഉമര് കോയ ഹാജി ചാലിയം , എ.ടി. ഇബ്രാഹിം ഹാജി , സുലൈമാന്‍ കന്മനം , ഉസ്മാന്‍ കക്കാട്, കരീം തളങ്കര, നജീം തിരുവനന്തപുരം , ശാഹുല്‍ ഹമീദ് പെരുമണ്ണ നേതൃത്വം നല്കും. വിവരങ്ങള്ക്ക് 050 11 99 786.

ബെറ്റര്‍ റൈറ്റിങ് പിക്ചര്‍ ഫോര്‍ സിനിമ
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ദുബൈ കഫേ ആഭിമുഖ്യത്തില്‍ എകദിന തിരക്കഥാ രചനാ ശില്‍പശാല ഒരുക്കുന്നു. ബെറ്റര്‍ റൈറ്റിങ് പിക്ച്ചര്‍ ഫോര്‍ സിനിമ എന്ന ശീര്‍ഷകത്തില്‍ ജോണ്‍ പോള്‍ നയിക്കുന്ന ശില്‍പശാല വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0561754102, 0559857481, 0557680166 നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.












Click it and Unblock the Notifications