കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെത്തുന്ന അതിഥികളെ എങ്ങനെ സ്വീകരിക്കണമെന്ന് ദുബായ് കാണിച്ചു തരും

Google Oneindia Malayalam News

ദുബായ്: ഈദ് ആഘോഷിക്കാന്‍ ദുബായില്‍ എത്തിയ യാത്രക്കാരെ ദുബായ് എമിഗ്രേഷന്‍ വകുപ്പ് മികച്ച രീതിയില്‍ സ്വീകരിച്ച് കൊണ്ട് രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഈദ് സന്ദേശത്തിനു പുറമെ മിഠായിയും മറ്റ് മധുര പലഹാരങ്ങളും നല്‍കിയാണ് ഈദ് ദിനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് സഞ്ചാരികളെ വരവേറ്റത്.

ആഘോഷങ്ങളുടെ നാടായ ദുബായിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികകളുടെ സന്ദര്‍ശക പ്രവാഹമായിരുന്നു. യാത്രക്കാര്‍ക്ക് മികച്ച രീതിയിലും വേഗത്തിലും സേവനങ്ങള്‍ നല്‍കാന്‍ ഈദ് ദിനത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സന്ദര്‍ശനം നടത്തിയ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മ്മദ് അല്‍മറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

dubai-guest-1

ടുറിസം രംഗത്തും വാണിജ്യ മേഖലകളിലും ദുബൈ കൈവരിച്ച മികച്ച നേട്ടങ്ങളുടെ ചുവടു പിടിച്ചാണ് ഇത്തവണത്തെ ഈദ് ആഘോഷങ്ങള്‍ ദുബായിലാക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തീരുമാനിച്ചത്. സന്ദര്‍ശകരുടെ ഒഴുക്കു കണക്കിലെടുത്ത് നിരവധി ആധുനിക സംവിധാനങ്ങള്‍ വകുപ്പ് മുന്‍കൂട്ടി ഒരുക്കിയിരുന്നു.

dubai-guest-2

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ സ്മാര്‍ട്ട് പദ്ധതികള്‍ പ്രകാരം നടപ്പിലാക്കിയ സംവിധാനങ്ങളും രാജ്യത്തെത്തിയ സഞ്ചാരികള്‍ക്ക് സന്തോഷകരമായ രീതിയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.

dubai-guest-3

ഈദ് അടക്കമുള്ള ഏത് ആഘോഷ അവധി ദിനങ്ങളും ചെലവഴിക്കാന്‍ ദുബായിലെത്തുന്നവര്‍ക്ക് അനായാസവും,ഗുണ നിലവാരവുമുള്ള സേവനങ്ങള്‍ നല്‍കാന്‍ ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കുറും സേവന സന്നദ്ധമാണ്.

dubai-guest-4

അതിന് അവരെ അഭിനന്ദിക്കുന്നു എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് കൊണ്ട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു. പെതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണ നിലവാരവും ആദ്ദേഹം പരിശോധിച്ചു..

English summary
Dubai immigration department treated people well those who came came for Eid celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X