അവധി ദിനത്തില്‍ സേവനം ഒരുക്കി ദുബായ് എമിഗ്രേഷന്‍
ദുബായ്: രാജ്യത്ത് പ്രഖ്യാപിച്ച ഈദ് അവധി ദിനങ്ങളില്‍ ദുബായ് എമിഗ്രേഷന്റെ രണ്ട് സേവന കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ദുബായ് എമിഗ്രേഷന്‍ വ്യത്തങ്ങള്‍ അറിയിച്ചു. അല്‍ മനാറ സെന്റര്‍, അല്‍ തവാര്‍ സെന്റര്‍ എന്നീ രണ്ട് ഓഫീസുകളാണ് തുറന്ന് പ്രവര്‍ത്തിക്കുക. രാവിലെ 9 മുതല്‍ ഉച്ചക്ക് 1മണിവരെയാണ് ഈ കേന്ദ്രങ്ങളില്‍ സേവനം ലഭിക്കുക.
ജൂലൈ 3 മുതല്‍ ജൂലൈ 7 വരെയുള്ള അവധി ദിവസങ്ങളല്‍ ഈ രണ്ട് ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. അതിനിടെ ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് 3 ലെ ആഗമന ഭാഗത്തെ സേവന കാര്യാലയം 24 മണിക്കുറും പ്രവര്‍ത്തിക്കുമെന്ന് അധിക്രതര്‍ അറിയിച്ചു. ദുബായ് എമിഗ്രേഷന് വെള്ളിയും ശനിയും അടക്കം 9 ദിവസമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അത് പ്രകാരം ജൂലൈ 10 നാണ് ഇനി ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക.

ഈദ് അവധിയില്‍ ദുബായിയില്‍ എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുലമായ നടപടി ക്രമങ്ങളാണ് ദുബായ് എമിഗ്രേഷന്‍ വകുപ്പ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ചെക്കിംഗ് കേന്ദ്രങ്ങളില്‍ നടപടിക്ക് കുടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പുര്‍ത്തീക്കരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം വിപുലപ്പെടുത്തിടുത്തിയതും സന്ദര്‍ശകര്‍ക്ക് ഗുണം ചെയ്യും. 2 സെക്കന്റിനുള്ളില്‍ സ്മാര്‍ട്ട് ഗേറ്റിലുടെയുള്ള യാത്ര നടപടികള്‍ പൂര്‍ത്തിയാക്കാം. പാസ്‌പോര്‍ട്ട് ചെക്കിംഗ് സമയത്ത് ഉണ്ടാക്കുന്ന നീണ്ട ക്യുവില്‍ നിന്ന് ഒഴിവാക്കാന്‍ സ്മാര്‍ട്ട് ഗേറ്റിലുടെയുള്ള യാത്ര ഏറെ ഉപകരിക്കും.
ഈദ് ആഘോഷിക്കാന്‍ ദുബായില്‍ എത്തുന്ന യാത്രക്കാരെ ദുബായ് എമിഗ്രേഷന്‍ പ്രത്യേക സ്വീകരിച്ച് കൊണ്ട് രാജ്യത്തേക്ക് സ്വാഗതം ചെയ്യും. ആഘോഷങ്ങളുടെ നാടായ ദുബായിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികകളുടെ വന്‍ പ്രവാഹം ഇത്തവണയും ഉണ്ടാകുമെന്ന് പ്രതീക്കിഷിക്കുന്നതായ് വകുപ്പ് മേധാവി അറിയിച്ചു. യാത്രക്കാര്‍ക്ക് മികച്ച രീതിയിലും വേഗത്തിലും സേവനങ്ങള്‍ നല്‍കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മ്മദ് അല്‍മറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications