Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഇമിഗ്രേഷന്‍ പ്രധാന ഓഫീസ് മൂന്ന് ദിവസം പ്രവര്‍ത്തിയ്ക്കില്ല

ദുബായ്: ദുബായ് ഇമിഗ്രേഷന്‍ മെയിന്‍ ഓഫീസ് മൂന്ന് ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിയ്ക്കില്ല. ഫെബ്രുവരി ഒന്നു മുതല്‍ മൂന്ന് വരെയ ഇമിഗ്രേഷന്‍ പ്രധാന ഓഫീസ് പ്രവര്‍ത്തിയ്ക്കില്ല. എന്നാല്‍ പ്രധാന ഓഫീസിലെ സേവനങ്ങള്‍ മറ്റ് ബ്രാഞ്ചുകള്‍ നിര്‍വഹിയ്ക്കും. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഓഫീസ് അടച്ചിടുന്നത്.

അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ഓഫീസ് പൂര്‍ണമായും അടച്ചിടുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് പ്രധാന ഓഫീസിലെ സേവനങ്ങള്‍ ലഭ്യമാകില്ല. എന്നാല്‍ ഇമിഗ്രഷേന്‍ ഓഫീസിലെ എല്ലാ ബ്രാഞ്ചുകളിലും ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ദുബായ് നാച്വറലൈസേഷന്‍ ആന്റ് റെസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി അറിയിച്ചു. മൂന്ന് ദിവസത്തേയ്ക്ക് മാത്രമാണ് ഓഫീസ് അടച്ചിടുന്നത്.

Dubai

പ്രധാന ഓഫീസില്‍ പണി നടക്കുന്നതിനാല്‍ മറ്റ് ഓഫീസുകളുടെ പ്രവര്‍ത്തന സമയം രാവിലെ 7.30 മുതല്‍ രാത്രി 10 മണിവരെ ലഭ്യമാക്കും. അധിക സര്‍വീസുകള്‍ ലഭ്യമാകുന്ന ഓഫീസുകള്‍ ഇനി പറയുന്നവയാണ്. ജെബേല്‍ അലി ഫ്രീ സോണ്‍, അല്‍ ഖയില്‍ മാള്‍, അല്‍ മനാറ സെന്റര്‍, ജുമൈറ ലേക്ക് ടവര്‍, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ തവാര്‍ സെന്റര്‍, അറേബ്യന്‍ സെന്റര്‍, ബിന്‍ സോഗട്ട് സെന്റര്‍, ദനാന്ത ഇന്‍ ദെയ്‌റ എന്നിവിടങ്ങളിലാണ് ഡിഎന്‍ആര്‍ഡി സേവനങ്ങള്‍ ലഭ്യമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+