കെട്ടിടത്തില്‍ നിന്നും വീണ് ഇന്ത്യക്കാരന്‍ മരിച്ചു!!
ദുബായ്: ബര്‍ദുബായിലെ എട്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ യുവാവ് മരണപ്പെട്ടു. അമേരിക്കയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന ഇന്ത്യക്കാരനായ യുവാവാണ് മാതാപിതാക്കള്‍ താമസിക്കുന്ന ബര്‍ദുബായിലെ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണത്.
21 വയസ്സായിരുന്നു. സംഭവം നടക്കുമ്പോള്‍ രക്ഷിതാക്കള്‍ വീട്ടിലില്ലായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇയാള്‍ അമേരിക്കയില്‍ നിന്നും ദുബായിലെത്തിയത്.

അപകട കാരണം വ്യക്തമല്ല. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മ്യതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.












Click it and Unblock the Notifications