ദുബായ്: ഇഷ്ടനമ്പര്‍ 5, ഇന്ത്യക്കാരന് സ്വന്തമാക്കിയത് 60 കോടിയ്ക്ക്!!!
ദുബായ്: പ്രമുഖ കാര്‍ ബ്രാന്‍ഡായ റോള്‍സ് റോയ്സിന്റെ ഇഷ്ടനമ്പര്‍ ഇന്ത്യക്കാരന് സ്വന്തമാക്കി. ദുബായിലെ ജെ ഡബ്ല്യൂ മാര്‍ക്വിസ് ഹോട്ടലില്‍ വച്ച് നടന്ന ലേലത്തില്‍ ഇന്ത്യക്കാരനായ ബല്‍ബീന്ദര്‍ സാഹ്നിയാണ് ഇഷ്ടനമ്പറിനായി ഇത്രയധികം തുക ചെലവിട്ടത്. 20 മില്യണ്‍ ദിര്‍ഹത്തില്‍ ആരംഭിച്ച ലേലമാണ് അറുപത് കോടിയില്‍ അവസാനിച്ചത്.
നേരത്ത 25 മില്യണ്‍ ദുബായ് ദിര്‍ഹം ചെലവഴിച്ച് ദുബായ് ഫാന്‍സി നമ്പറും ഇയാള്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറുപത് കോടിയ്ക്ക് അഞ്ചാം നമ്പര്‍ സ്വന്തമാക്കിയത്. 16 പേര് പങ്കെടുത്ത ലേലത്തില്‍ നിന്നാണ് സാഹ്നി ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. അഞ്ച് തന്റെ ഭാഗ്യ നമ്പറായതിനാലാണ് നമ്പര്‍ ലേലത്തില്‍ വാങ്ങിയതെന്ന് സാഹ്നി പ്രതികരിച്ചു. 2008ല്‍ അറബ് വ്യാപാരി 52.2 മില്യണ്‍ ചെലവഴിച്ച് ഡി 1 എന്ന നമ്പര്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് നിലവിലുള്ളത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ദുബായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ലേലം സംഘടിപ്പിച്ചത്. കുവൈത്തില്‍ ജനിച്ച് വളര്‍ന്ന സാഹ്നി ആര്‍എസ്ജി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications