Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ ദുബായ് ഇന്ത്യന്‍ മീഡിയാ ഫോറം അപലപിച്ചു.

ദുബായ്: കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും മാധ്യമ വിലക്കിനെയും ദുബായിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തമായി അപലപിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ കേരളത്തിലെ മാധ്യമസമൂഹത്തിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായും ദുബായില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ അറിയിച്ചു.

മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് ഉദ്യോഗസ്ഥര്‍ തടയുകയും മര്‍ദിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിനു തന്നെ കളങ്കമാണ്. വസ്തുതകളും വാര്‍ത്തകളും അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്‍ മേലുള്ള കടന്നു കയറ്റമാണ് ഇപ്പോഴത്തെ മാധ്യമവിലക്ക്. ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളുള്ളതായും ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിലയിരുത്തി.

media

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നു കയറ്റവും മാധ്യമ വിലക്കും തടഞ്ഞ് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+