ദുബായ് സന്ദര്‍ശിക്കാനെത്തി, ഷോപ്പിംഗ് മാളില്‍ ഇന്ത്യക്കാരിയ്ക്ക് അന്ത്യം
റോട്ടറി ക്ലബ്ബിന്റെ കോണ്‍ഫറന്‍സിനെത്തിയ വസന്ത റെഡ്ഡിയാണ് മരിച്ചത്
ദുബായ്: ദുബായിലെത്തിയ ഇന്ത്യന്‍ ദമ്പതികളിലൊരാള്‍ ഷോപ്പിംഗ് മാളില്‍ വച്ച് മരിച്ചു. റോട്ടറി ക്ലബ്ബിന്റെ കോണ്‍ഫറന്‍സിനെത്തിയ വസന്ത റെഡ്ഡിയാണ് (64) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ഷോപ്പിംഗ് മാളില്‍ വച്ച് മരിച്ചത്. ബുധനാഴ്ച മദ്രാസില്‍ നിന്നും ദുബായിലെത്തിയ ദമ്പതികള്‍ ഒഴിവുസമയത്ത് ദുബായ് ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
39 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തില്‍ ആദ്യത്തെ വിദേശ യാത്രയായിരുന്നു ദുബായിലേക്കുള്ളതെന്നും തിരികെ ഭാര്യയുടെ മൃതദേഹവുമായി മടങ്ങുന്നതിന്റെ വേദനയിലാണ് ഭര്‍ത്താവ് സത്യനാരായണ. ഉടന്‍ തന്നെ വസന്ത റെഡ്ഡിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ദുബായിലെ റോട്ടറി ക്ലബ്ബ്.

കുഴഞ്ഞു വീണു
ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കുന്നതിനിടെ വസന്ത റെഡ്ഡി കുഴഞ്ഞു വീഴുകയായിരുന്നു.

കോണ്‍ഫറന്‍സിന്
മദ്രാസില്‍ നിന്നുള്ള വസന്ത റെഡ്ഡി ഭര്‍ത്താവ് സത്യനാരാണ റെഡ്ഡിയ്ക്കൊപ്പം ബുധനാഴ്ചയാണ് ദുബായിലെത്തുന്നത്. റോട്ടറി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയിയുന്നു ഇരുവരും ദുബായിലെത്തിയത്.

ഫോട്ടോയെടുക്കുന്ന തിരക്കില്‍
ദുബായ് സന്ദര്‍ശിക്കുന്നത് ആദ്യത്തെ തവണ ആയതിനാല്‍ ദുബായ് മാള്‍ സന്ദര്‍ശിച്ച് ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു ഭാര്യയെന്ന് സത്യനാരായണ പറയുന്നു.

ആശുപത്രിയിലേക്കുള്ള വഴിയില്‍
ശക്തമായ നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു

മൃതദേഹം ചെന്നൈയിലെത്തിക്കും
മരണമടഞ്ഞ വസന്ത റെഡ്ഡിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റോട്ടറി ക്ലബ്ബ് ദുബായ് വ്യക്തമാക്കി.
-
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ്












Click it and Unblock the Notifications