Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം

ദുബായ്: സിനിമാ പ്രവര്‍ത്തകരുടെയും സിനിമാ പ്രേമികളുടെയും ഉത്സവമായ ദുബായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ഫെസ്‌ററിവലിന്റെ മുഖ്യ വേദിയായ മദീനത്ത് ജുമൈറ, മാള്‍ ഓഫ് എമിറേറ്റ്‌സ് തിയ്യറ്ററുകളിലാണ് സിനിമാ പ്രദര്‍ശനം അരങ്ങേറുന്നത്. 60 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് 134 ഓളം സിനിമകളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

ഇതില്‍ 55 ഓളം സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിനും അന്താരാഷ്ട്ര ചലചിത്രോത്സവം സാക്ഷിയാകും. ഇതു പന്ത്രണ്ടാം വര്‍ഷമാണ് ദുബായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നും ഇത്തവണ സിനിമകളില്ല. എങ്കിലും മലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളി പ്ര്‌ത്യേക അഥിതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രഗത്ഭരായ വിധി കര്‍ത്താക്കളാണ് വിജയികളെ കണ്ടെത്തുക. വിവിധ വിഭാഗങ്ങളിലായി പ്രത്യേകം ജൂറികള്‍ സിനിമകളെ വിലയിരിത്തും. ഇന്ത്യന്‍ സംവിധായിക ദീപാ മേത്ത ഇതില്‍ ഒരു പാനലിന്റെ അധ്യക്ഷയാണ്.

diff

മേളയിലെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ മദീനത്ത് ജുമൈറ ഒരുങ്ങിക്കഴിഞ്ഞു. റെഡ്കാര്‍പ്പെറ്റ് സ്വീകരണവും ദീപാലങ്കാരങ്ങളുമായി അടുത്ത എട്ടു രാത്രികള്‍ മദീനത്ത് ജുമൈറയില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഗമത്തിനാണ് ഇന്നു തുടക്കമാകുന്നത്. നടന്‍ നസിറുദ്ദീന്‍ ഷായെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും. ബോളിവുഡില്‍ നിന്നും ഷാറൂഖ് ഖാനാണ് അതിഥിയായി എത്തുന്നത്. പൊതുജനങ്ങള്‍ക്ക് സൗജന്യമായി സിനിമാ പ്രദര്‍ശനം കാണാന്‍ ജെ.ബി.ആറിന് എതിര്‍വശത്തുള്ള ദ് ബീച്ചില്‍ ഒരുക്കിയ സ്‌ക്രീനാണ് ഈ വര്‍ഷത്തെ മേളയുടെ സവിശേഷത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+