ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രഭാഷണം: പ്രതിസന്ധികളില്‍ പ്രാര്‍ത്ഥന ആയുധമാക്കുക: വലിയ ഖാസി
ദുബായ്: ജീവിത പ്രതിസന്ധികളില്‍ പ്രാര്‍ത്ഥന ആയുധമാക്കാന്‍ കഴിഞ്ഞാല്‍ സകല പ്രശങ്ങള്‍ക്കും പരിഹാരമാകുമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അഭിപ്രായപെട്ടു. ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാമില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് കെ.എം.സി.സിയെ പ്രതിനിധീകരിച്ചാണ് വലിയ ഖാസി ചടങ്ങില്‍ പങ്കെടുത്തത്. പ്രാര്‍ത്ഥന ഏറ്റവും പ്രധാനപെട്ട ഒരു ആരാധനയാണ്. അല്ലാഹുവിനോട് മനംനൊന്ത് നടത്തുന്ന പ്രാര്‍ത്ഥനക്ക് ഫലം കാണുമെന്ന് തീര്‍ച്ചയാണ്. അനാവശ്യ വാക്കുകള്‍ ഒഴിവാക്കി സൃഷ്ട്ടാവിനെ സ്തുതിച്ചുകൊണ്ട് ജീവിക്കാന്‍ കഴിഞ്ഞാല്‍ മനസമാധാനവും സംതൃപ്തിയും കൈവരിക്കാന്‍ സാധിക്കും.

മനുഷ്യര്‍ക്കിടയില്‍ വളരുന്ന വിദ്വാഷവും വിഭാഗിയതയും കലാപങ്ങളും ഇല്ലാതാക്കാന്‍ യഥാര്‍ത്ഥ ദൈവീക ചിന്തയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications