Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ്: ശാഫി സഅദിയുടെ പ്രഭാഷണം വെള്ളിയാഴ്ച

ദുബായ്: 20ാമത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി മലയാള പ്രഭാഷണവേദിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ശാഫി സഅദി ബാംഗ്ലൂര്‍ ഇന്ന് (വെള്ളി) രാത്രി 10:30ന് മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രഭാഷണം നടത്തും. ലോക സമാധാനത്തിന്ന് ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ എന്നതാണ് പ്രഭാഷണ വിഷയം. ദുബായ് ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്. പ്രഭാഷണം ശ്രവിക്കാനെത്തുന്നവര്‍ക്കായി ഓഡിറ്റോറിയത്തിന്ന് പുറത്തും ഇരിപ്പിടങ്ങളും ബിഗ്‌സ്‌ക്രീനുകളും ശീതീകരണ സംവിധാനങ്ങളും ഒരുക്കും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. വാഹന സംബന്ധമായ വിവരങ്ങള്‍ 0505015024, 0502582222 എന്നീ നമ്പറുകളില്‍ ലഭിക്കും. ഐ സി എഫ്, ആര്‍ എസ് സി ഘടകങ്ങളുടെ നേതൃത്വത്തില്‍ വിവിധമേഖലകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ സഅദിയ്യ പ്രതിനിധിയായി പങ്കെടുക്കുന്ന ശാഫി സഅദി ബാംഗ്ലൂര്‍ പ്രമുഖ പണ്ഡിതനും കര്‍ണ്ണാടകയിലെ സാമൂഹിക രംഗത്തെ നിറ സാന്നിധ്യവും കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ഡയറക്ടറുമാണ്. എസ്.വൈ. എസ്. കര്‍ണ്ണാടക സംസ്ഥാന പ്രസിഡണ്ട് സ്ഥാനം വഹിക്കുന്ന അദ്ദേഹം ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഅദിയ്യ സെന്ററിന്റെ മുഖ്യ സാരഥിയുമാണ്.

dubai-ramadan

ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍, യു എ ഇ ഗവണ്‍മെന്റ് പ്രതിനിധികള്‍, സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതര്‍, സാമൂഹ്യസാംസ്‌കാരികവാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കുന്നതിന്ന് പുറമെ ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും ആത്മീയ നേതാവുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ സാന്നിധ്യവും പ്രാര്‍ഥനയും പരിപാടിയിലുണ്ടാകും. സമസ്തകേരള ജംഇയ്യത്തുല്‍ഉലമയുടെ മുന്‍ പ്രസിഡണ്ടും മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന ശില്‍പിയുമായിരുന്ന നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി കാസര്‍കോഡ് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ.

സ്ഥാപനത്തിന്റെ കീഴില്‍ ദുബായ് ഔഖാഫിന്റെ അംഗീകാരത്തോടെ മൂന്ന് പതിറ്റാണ്ടിലധികമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന മത സാമൂഹ്യ സ്ഥാപനമാണ് ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്റര്‍. ദുബായ് ഖിസൈസിലെ വിശാലമായ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലുള്ള മദ്‌റസകള്‍, മതപഠന ക്ലാസുകള്‍, ഫാമിലി ഗൈഡന്‍സ്, ഖുര്‍ആന്‍ പാരായണ പഠന ക്ലാസുകള്‍, ഇസ്‌ലാമിക് ലൈബ്രറി, ഉംറ സര്‍വീസ് തുടങ്ങിയ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

റമളാനില്‍ എല്ലാദിവസവും നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ഇഫ്താറും ദുബായിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക അനുമതിയോടെ ഖുതുബാ പ്രഭാഷണങ്ങള്‍ക്കും പഠന ക്ലാസുകള്‍ക്കും ദുബായ് സഅദിയ്യ നേതൃത്വം നല്‍കിവരുന്നു. ഐ സി എഫ്. മിഡില്‍ ഈസ്റ്റ് സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ജാമിഅ സഅദിയ്യ ദുബായ് മാനേജര്‍ അഹ്മദ് മുസ്‌ലിയാര്‍ മേല്‍പറമ്പ്, സഅദിയ്യ പ്രസിഡന്റ് അബ്ദുല്‍ കരീം തളങ്കര, സെക്രട്ടറി അമീര്‍ ഹസ്സന്‍, മീഡിയ കണ്‍വീനര്‍ സലീം ആര്‍ ഇ സി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+