കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ റോബോട്ട് പോലീസ് വരുന്നു !!

Google Oneindia Malayalam News

ദുബൈ: എമിറേറ്റില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 'റോബോ കോപ്' റോബാര്‍ട്ട് പോലീസിന്റെ സേവനം ലഭ്യമാക്കുവാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നതായി ദുബൈ പോലീസിനെ ഉദ്ദരിച്ച് എമറാത്ത് അല്‍ യഉം പത്രം റിപ്പോര്‍ട്ട് ചെയ്തു.

6 വിത്യസ്ത ഭാഷകളിലായി ഒരു സാധാരണ പോലീസുകാരനില്‍ നിന്നും ലഭിക്കുന്ന എല്ലാ സേവനങ്ങളും റോബോര്‍ട്ട് പോലീസ് നല്‍കുമെന്ന് ദുബൈ പോലീസ് സ്മാര്‍ട്ട് സര്‍വ്വീസ് വിഭാഗം മേധാവി കേണല്‍ ഖാലിദ് നാസ്സര്‍ അല്‍റസ്സുഖി വ്യക്തമാക്കി.

robo-cop

വേള്‍ഡ് എക്‌സ്‌പോ 2020 യുടെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ റോബോര്‍ട്ട് പോലീസ് മുഖ്യ പങ്ക് വഹിക്കും. വ്യാപാര കേന്ദ്രങ്ങളിലും സൂഖുകളിലും സവാരി നടത്തുന്ന റോബോര്‍ട്ട് പോലീസ് സാധാരണക്കാരുമായി ആശയ വിനിമയം നടത്തുകയും ചെയ്യും.

മുഴുവനായും യന്ത്ര സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ടില്‍ പോലീസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അദ്ധേഹം വ്യക്തമാക്കുന്നു.

English summary
Dubai introducing Robert Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X