കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ക്കുക നിങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണ്!!!

Google Oneindia Malayalam News

ദുബായ്: സുരക്ഷയുടെ കാര്യത്തില്‍ മറ്റ് ഏത് രാജ്യത്തേക്കാളും ഒരുപിടി മുന്നിലാണ് യുഎഇ യുടെ സ്ഥാനം. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്താല്‍ രാജ്യത്ത് ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മികച്ച പരിരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നും ജാഗ്രത പാലിക്കുന്നു. അതില്‍ സ്വദേശി വിദേശി എന്നോ പണക്കാരന്‍ പാവപ്പെട്ടവന്‍ എന്നോ വേര്‍തിരിവില്ല.

അത്‌കൊണ്ടു തന്നെ ഏത് മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും നിക്ഷേപം നടത്തുന്നവരുടെയും ഇഷ്ട രാജ്യമാണ് യുഎഇ. ഇന്ത്യക്കാരോട് പ്രതേകിച്ച് മലയാളികളോട് ഒരിത്തിരി കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിലും യുഎഇ നിവാസികള്‍ മടി കാണിച്ചിരുന്നില്ല. അതിന് പ്രധാന കാരണം സ്വന്തം കൂടംബത്തിന്റെ നല്ല ഭാവിക്കായി സ്വയം ജീവിതം സമര്‍പ്പിച്ചവരാണ് ഗള്‍ഫ് മലയാളികള്‍ എന്നതു തന്നെയാണ്. ജോലിയിലുള്ള ആത്മാര്‍ത്ഥയും സത്യസന്ധതയും എന്നും മുറകെ പിടിച്ചവരാണ് മലയാളികള്‍. വീടുകളില്‍ ജോലി ചെയ്യുന്നവര്‍ മലയാളികളാണെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന തോന്നല്‍ പലപ്പോഴും തോന്നാറുണ്ടെന്ന് പല എമറാത്തി പൗരന്മാരും പരസ്യമായി അവകാശപ്പെടുന്നുമുണ്ട്.

എന്നാല്‍ മലയാളികളെ ചുറ്റിപ്പറ്റി ഈ അടുത്ത കാലങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. യഥാര്‍ത ജീവിത ലക്ഷ്യങ്ങള്‍ മറന്ന് ആര്‍ക്കോ വേണ്ടി ആരും കാണിച്ചു തന്നിട്ടില്ലാത്ത വഴികളിലൂടെ അവന്‍ സഞ്ചാരം തുടങ്ങിയിരിക്കുന്നു. നാം ഓരോരുത്തരും സ്വയം ചിന്തിക്കേണ്ട സമയം ഇതാണ്. എല്ലാവരും സഹോദരനു തുല്യം സ്‌നേഹിച്ച് പരസ്പര സഹായത്തിലൂടെ ജീവിച്ചു പോയ വഴികളില്‍ നിന്നും ആരാണ് നമ്മളില്‍ ചിലരെ മാറ്റി സഞ്ചരിപ്പിച്ചത്.

dubai-city

അത്തരത്തില്‍ സഞ്ചരിച്ചവന് എന്ത് മനസ്സമാധാനമാണ് ഇന്ന് ലഭിക്കുന്നത്. ആരുടെയൊക്കെ വാക്കുകള്‍ വിശ്വസിച്ച് ദിശ മാറി സഞ്ചരിക്കുന്നവര്‍ ലോകത്തിനും സമൂഹത്തിനും നാശം വിതച്ചു കൊണ്ടിരിക്കുകയല്ലേ. ഏത് മതത്തിലാണ് അല്ലങ്കില്‍ ഏത് പ്രവാചകനാണ് മനുഷ്യനെ ശത്രുവിന് തുല്യം കാണാന്‍ പഠിപ്പിച്ചത്. ശരിയായ രീതിയിലുള്ള പഠനം ഒരിക്കലും നിങ്ങളെ വഴി തിരിച്ചുവിടില്ല. മറിച്ച് പണത്തിനും ലഹരിക്കും വേണ്ടിയാണ് നിങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒന്നോര്‍ക്കുക നിങ്ങള്‍ സമൂഹത്തില്‍ എന്നും ഒറ്റപ്പെട്ടതായിരിക്കും. പ്രലോഭനങ്ങള്‍ വാഗ്ധാനങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴിയും രഹസ്യ ഇമെയില്‍ വഴിയും ലഭിച്ചേക്കാം.

പക്ഷെ ഒന്നോര്‍ക്കുക നിങ്ങളുടെ ഓരോ അനുകൂല പ്രതികരണവും നിങ്ങളുടെ കുടുംബത്തിനും അതുവഴി സമൂഹത്തിനും വലിയ നഷ്ടങ്ങളായിരിക്കും സമ്മാനിക്കുക. കഴിയുന്നതും നല്ല പോസറ്റീവായ ചര്‍ച്ചകള്‍ക്ക് മാത്രമായി നവ മാധ്യമങ്ങളെ ഉപയോഗിക്കുക. നിങ്ങള്‍ അറിയുന്ന ആരെങ്കിലും തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍ ആദ്യം അയാളെ ഉപദേശിക്കുക. എന്നിട്ടും കാര്യങ്ങള്‍ നല്ലവഴിക്ക് നീങ്ങുന്നില്ലെങ്കില്‍ അത്തരത്തിലുള്ളവരെ ചങ്ങാതി വലയത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുക. കാരണം ഞാനും നിങ്ങളും അടങ്ങുന്ന വലിയ ലോകത്തെ നിഴലു പോലെ പലരും പിന്തുടരുന്നുണ്ട് അത് മറക്കാതിരിക്കുക.

English summary
Dubai is the Safe haven to live peacefully
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X