Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരി മുതല്‍ നവംബര്‍ വരെ 12 ദശലക്ഷം പുതിയ വിസകള്‍ അനുവദിച്ചു:ദുബായ് താമസകുടിയേറ്റ വിഭാഗം!!

ദുബായ്: ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ മാസം വരെ 59 മില്യണ്‍ സേവനങ്ങള്‍ ദുബായ് എമിഗ്രേഷന്‍ പുര്‍ത്തിക്കരിച്ചു നല്‍കിയതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി വ്യക്തമാക്കി. റിംസ് റിസ്‌ക്ക് ഫോറം മിഡിലീസ്റ്റ് 2015 ഉദ്ഘാടനത്തിലാണ് ഇദ്ധേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

എമിഗ്രേഷനുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളാണ് ഇക്കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയത്. ഇതെ കാലയളവില്‍ 42 മില്യണ്‍ യാത്രക്കാര്‍ ദുബായിലെ അതിര്‍ത്തികള്‍ ഉപയേഗിച്ച് രാജ്യത്തേക്ക് വരവും തിരിച്ചു പോക്കും നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് വകൂപ്പ് പ്രതിക്ഷിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും വിഭാവനം ചെയ്ത സ്മാര്‍ട്ട് സേവങ്ങളുടെ ലഭ്യത മികച്ച രീതിയില്‍ പെതുജനങ്ങളിലേക്ക് എത്തിക്കാന്‍ വിവിധ നടപടി ക്രമങ്ങളാണ് താമസ കുടിയേറ്റ വകൂപ്പ് നടത്തി വരുന്നത്.

majorgeneralalmarri

ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ മാസം വരെ 12 ദശലക്ഷം പുതിയ വിസകളാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അനുവദിച്ച് നല്‍കിയത്. ദുബായിലേക്ക് എത്തിച്ചേരാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസവും ലക്ഷക്കണക്കിന് അപേക്ഷകളാണ് വകുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ തൊഴിലെടുപ്പിനും ജനങ്ങള്‍ക്ക് നല്‍ക്കുന്ന സേവനങ്ങള്‍ക്കും ഒരെ സമയം മികച്ച പരിഗണനയാണ് വകുപ്പ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗത്തില്‍ ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സന്തോഷകരമായ രീതിയില്‍ പൂര്‍ത്തീകരിച്ചു നല്‍കുന്നതിനാണ് പ്രധാന്യം നല്‍കുന്നത്.

ജീവനക്കാരുടെ ജോലി സമയം അവരുടെ ആവിശ്യാനുസരണം നിശ്ചയിച്ചു നല്‍കുകയും, ഉപഭോക്താവിന്റെ അരികിലേക്ക് നേരിട്ടെത്തി സേവനം കൈമാറുന്ന അമര്‍ കാര്‍ സേവന സംവിധാനം പോലെയുള്ള ആധുനിക സംവിധാനങ്ങളാണ് വകുപ്പ് ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും അല്‍മാറി അഭിപ്രായപ്പെട്ടു. ഒരെ സമയം ഉപഭോക്താവിന്റെയും ജീവനക്കാരുടെയും അര്‍ഹതകള്‍ സംരക്ഷിക്കൂന്ന നടപടിയാണ് വകുപ്പിനുള്ളത്. അമേരിക്കയിലെ റിസ്‌ക് മാനേജ്‌മെന്റ്‌റ് സൊസൈറ്റിയാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഫോറം സംഘടിപ്പിച്ചത് ഫോറം ഇന്ന് (ചൊവ്വ ) സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+