കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെ മാര്‍ട്ട് മെഗാ സമ്മാനം നിസ്സാന്‍ കാര്‍ ബംഗ്ലാദേശി ബാലികയ്ക്ക്

Google Oneindia Malayalam News

ദുബായ്: യു.എ.ഇ ലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജലീല്‍ ഹോള്‍ഡിങ്ങ്‌സിനു കീഴിലെ ജെ മാര്‍ട്ട് സൂപര്‍മാര്‍ക്കറ്റ് നടത്തിയ പ്രമോഷന്‍ കാമ്പയിന്റെ വിജയിക്കുള്ള മെഗാ സമ്മാനമായ നിസ്സാന്‍ കാറിന്റെ താക്കോല്‍ ബംഗ്ലാദേശി സ്വദേശിനിയായ അഫ്‌റ ആരിഫ് എന്ന ബാലികയ്ക്ക് കൈമാറി.

വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് സി.ഒ.ഒ. സി. രാധാകൃഷ്ണനാണ് അഫ്‌റ ആരിഫയ്ക്കുള്ള കാറിന്റെ താക്കോല്‍ കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 14 വരെ ജെ മാര്‍ട്ടിന്റെ വിവിധ ശാഖകള്‍ വഴിയാണ് സമ്മാന കൂപ്പണ്‍ കസ്റ്റമേര്‍സിനു നല്‍കിയത്. ഏതാണ്ട് അറുപതിനായിരത്തില്‍ പരം കൂപ്പണുകളില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.

jmart-grandprizewinner

ഭക്ഷ്യോത്പന്ന വിതരണ മേഖലയില്‍ യു.എ.ഇ ലെ പ്രമുഖ ഗ്രൂപ്പായ ജലീല്‍ ഹോള്‍ഡിംങ്ങ്‌സ് മറ്റ് പുതിയ മേഖലകളില്‍ കൂടി കടന്നുവരാനുളള തയ്യാറെടുപ്പിലാണ്. സമ്മാന ദാന ചടങ്ങില്‍ ജലീല്‍ ഹോള്‍ഡിങ്ങ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ പങ്കെടുത്തു.

English summary
Dubai: JMart grand prize winner is a Bangladeshi girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X