ദുബായി റോഡുകളില്‍ ഇനി ഇ-കാറുകള്‍ നിറയും; ചാര്‍ജിംഗും പാര്‍ക്കിംഗും ഫ്രീ, ആനുകൂല്യങ്ങള്‍ വേറെയും
ദുബായി റോഡുകളില്‍ ഇനി ഇ-കാറുകള്‍ നിറയും; ചാര്‍ജിംഗും പാര്‍ക്കിംഗും ഫ്രീ, ആനുകൂല്യങ്ങള്‍ വേറെയും
ദുബായി: വരുംദിവസങ്ങളില്‍ ദുബായ് റോഡുകളില്‍ ഇലക്ട്രോണിക് കാറുകള്‍ വന്ന് നിറയുന്നത് കണ്ടാല്‍ ആരും അല്‍ഭുതപ്പെടേണ്ട. അത്രമാത്രം സൗജന്യങ്ങളും ആനുകൂല്യങ്ങളുമാണ് ഇ-കാര്‍ ഉപയോക്താക്കള്‍ക്ക് ദുബായ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ യാത്ര പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരവധി ഇളവുകളോടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ വാങ്ങിയാല്‍ മാത്രം മതി, ബാക്കിയെല്ലാം സൗജന്യം എന്ന രീതിയിലാണ് കാര്യങ്ങള്‍. റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയും സംയുക്തമായാണ് ഇ-കാര്‍ പ്രോല്‍സാഹന പദ്ധതി നടപ്പാക്കുന്നത്.
സൗജന്യ സാലിക് ടാഗാണ് കാറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ടോള്‍ ബാധകമായ റൂട്ടിലൂടെയുള്ള ഇതിന്റെ യാത്ര സൗജന്യമാണ്. സൗജന്യ പാര്‍ക്കിംഗ് സൗകര്യമാണ് മറ്റൊരു സവിശേഷത. നഗരത്തിലെ 40 കേന്ദ്രങ്ങളില്‍ ഇ-കാറുകള്‍ക്കായി പ്രത്യേകം സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. ആര്.ടി.എ വെഹിക്കിള്‍ രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കുമെന്നതാണ് മറ്റൊരു ആനുകൂല്യം. പാര്‍ക്കിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കും മറ്റും എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് പ്രത്യേക സ്റ്റിക്കറും കാറിന്മേല് പതിക്കും. 2019 വരെ 100 ഗ്രീന്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് കാറുകള്‍ സൗജന്യമായി റീചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ദുബായി ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

2020ഓടെ ദുബായ് റോഡുകളിലെ കാറുകളില്‍ രണ്ട് ശതമാനം ഇലക്ട്രിക് കാറുകളാക്കുകയും 2030ഓടെ അത് 10 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്യുകയെന്നതാണ് ദുബായ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി എം.ഡി സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ ഇ-കാര്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ താല്പര്യം ജനിപ്പിക്കുകയാണ് വിവിധ സൗജന്യങ്ങള്‍ നല്‍കുന്നതിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പുതിയ സൗജന്യങ്ങളിലൂടെ വാഹന ഉടമയ്ക്ക് എത്രമാത്രം ലാഭമുണ്ടാവുമെന്ന് തിരിച്ചറിഞ്ഞാല്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമല്ല, വ്യക്തികളും ഇ-കാറിലേക്ക് മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിലോവാട്ടിന് 29 ഫില്‍സാണ് ഇ-കാര്‍ ചാര്‍ജ്ജ് ചെയ്യാന്‍ നിലവില്‍ ചെലവ് വരുന്നത്. അതായത് 200 ദിര്‍ഹമിന്റെ ഡീസല്‍ അടിക്കുന്ന സ്ഥാനത്ത് 29 ദിര്‍ഹം നല്കി റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിനൊക്കെ പുറമെ, കാര്‍ബണ്‍ പുറംതള്ളുന്നില്ല എന്നതിനാല്‍ പരിസ്ഥിതിയും പതിനായിരങ്ങളുടെ ജീവനും സംരക്ഷിക്കാന്‍ ഇ-കാര്‍ ഉപയോഗത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications