ദുബായ് കെഎംസിസി വായനാദിനം ആചരിച്ചു
ദുബായ്: കമ്മ്യുണിറ്റി ഡിവലപ്പ്‌മെന്റ് അതോറിട്ടിയും ദുബായ് കെ.എം.സി.സിയും സംയുക്തമായി ഡി.ഐ.പി പാരീസ് ഗ്രൂപ്പ് ലേബര്‍ ക്യാമ്പില്‍ തൊഴിലാളി ദിനത്തിന്റെ ഭാഗമായി വായനാശീലം ആചരിച്ചു. രണ്ടായിരത്തോളം വരുന്ന ക്യാമ്പ് അംഗങ്ങള്‍ക്കിടയില്‍ വരുന്ന വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷക്കാരായ തൊഴിലാളികള്‍ക്ക് ബുക്കുകള്‍ മാഗസിനുകള്‍ ദിനപത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു.
ഹിസ് ഹൈനസ് ശൈഖ് ഖലീഫയുടെയും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും വായനാ വര്‍ഷം 2016 എന്ന പദ്ധതിയുടെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിലൂടെ വായനാശീലം പുനര്‍ജീവിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനമാണ് കെഎംസിസി ലക്ഷ്യം വെക്കുന്നത്. കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റി ലൈസന്‍സിംഗ് മേധാവി പളനി ബാബു, ലൈസന്‍സിംഗ് ഇവന്റ് മാനേജര്‍ ആമിന അബ്ദുള്ള എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ഡന്യുബു വെല്‍ഫയര്‍ ട്രസ്റ്റിന്റെ പ്രതിനിധി സമീര്‍ അന്‍വര്‍ തൊഴിലാളികള്‍ക്ക് പേഴ്‌സനാലിറ്റി ക്ലാസെടുത്തു. ദുബായ് കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജന:സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മുഹമ്മദ്പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ അരിപ്പാബ്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍ സ്വാഗതവും ട്രഷറര്‍ എ.സി ഇസ്മയില്‍ നന്ദിയും പറഞ്ഞു. സി.ഡി.എയും ദുബായ് ഗവര്‍മെന്റുമായും കൈകോര്‍ത്ത് കൊണ്ട് മറ്റു കമ്പനികളിലും വായനാശീലം പരിപാടി തുടരുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.












Click it and Unblock the Notifications