അനുശോചനം രേഖപ്പെടുത്തി
ദുബായ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രഗത്ഭ പണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തില്‍ ദുബായ് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രഭാഷണത്തെയും അധ്യാപനത്തെയും സ്‌നേഹിച്ച പണ്ഡിത സദസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍.
മുസ്ലിം സമുദായത്തിന് മത സാമൂഹ്യ വൈജ്ഞാനിക രംഗങ്ങളില്‍ പണ്ഡിതോചിതമായ നേതൃത്വം നല്‍കിയ ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതരില്‍ പ്രമുഖനായിരുന്നു ചെറുശ്ശേരി ഉസ്താദെന്നും കമ്മിറ്റിയുടെ അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തലപ്പത്ത് ഇരിക്കുമ്പോഴും മറ്റ് പല ഉന്നത പദവികള്‍ വഹിക്കുമ്പോഴും എളിയ ജീവിതശൈലിയും വിനയവും കൊണ്ട് ഏവര്‍ക്കും മാതൃകയായിരുന്നു അദ്ദേഹം. ഉസ്താദിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം ആയിരക്കണക്കായ ശിഷ്യഗണങ്ങളുടെയും സമുദായത്തിന്റയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരുന്നതായും കമ്മിറ്റി അറിയിച്ചു.

മുട്ടം മുസ്ലിം ജമാഅത്ത് യു എ.ഇ.കമ്മിറ്റി അനുശോചിച്ചു.
ദുബായ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സിക്രട്ടറി ശൈഖുന ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ വിയോഗത്തില്‍ മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ.കമ്മിറ്റി പ്രസിഡന്റ് ടി.പി.മുഹമ്മദ് ഹാജി, ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. എളിമയായിരുന്നു മുഖമുദ്ര സാധാരണക്കാരനെപ്പോലെയായിരുന്നു ജീവിതം, അസാധാരണമായിരുന്നു പാണ്ഡിത്വം കൊണ്ട് ജനങ്ങളെ അറിവിന്റെ പാതയിലേക്ക് നയിച്ച നേതാവിന്റെ വിയോഗത്തില്‍ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
അനുസ്മരണം സംഘടിപ്പിക്കുന്നു.
ദുബായ്: അങ്കണം മിഡില്‍ ഈസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 20/02/2016 ശനിയാഴ്ച വൈകീട്ട് 7.30 ന് ദുബായ് വെനീസ് റെസ്‌റ്റോറന്റില്‍ വെച്ച് ഒ എന്‍ വി, അക്ബര്‍ കക്കട്ടില്‍ അനുസ്മരണം നടത്തുന്നു. എം സി എ നാസര്‍, ബഷീര്‍ തിക്കൊടി, പ്രമീള ഗോവിന്ദ്, ഹണി ഭാസ്‌കര്‍, സ്മിത ഗിരിഷ് തുടങ്ങി യു എ ഇയിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കും. പരിപാടിയിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ 055 1756328, 050 7591668












Click it and Unblock the Notifications