വ്യക്തിത്വ വികസന കുടുംബാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു
ദുബായ്: കണ്ണൂര്‍ ജില്ലാ കെ എം സി സി യുടെ പ്രൊഫഷനല്‍ വിഭാഗമായ 'ടൈം' സംഘടിപ്പിച്ച വ്യക്തിത്വ വികസന കുടുംബാരോഗ്യ പരിശീലന പരിപാടിയില്‍ കുടുംബ കൗന്‍സിലറും എഴുത്തുകാരനുമായ അഡ്വ. മുഈനുദ്ദീന്‍ ക്ലാസ്സെടുത്തു. നല്ല കുടുംബാന്തരീക്ഷത്തെ പരിപോഷിപ്പിക്കുന്ന ഗ്രന്ഥകാരന്റെ മുപ്പതോളം പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയും പരിപാടിയോടനുബന്ധിച്ചു നടന്നു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ സ്വന്തം പുസ്തകങ്ങളുടെ മാത്രം സ്റ്റാള്‍ ഒരുക്കി അഡ്വ. മുഈനുദ്ദീന്‍ ശ്രദ്ദ നേടിയിരുന്നു. ദുബായ് കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെ ടി ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍, അബ്ദുല്‍ കാദര്‍ അരിപ്പാമ്പ്ര, റയീസ് തലശ്ശേരി എന്നിവര്‍ പങ്കെടുത്തു. സൈനുദ്ധീന്‍ ചേലേരി സ്വാഗതവും ഫൈസല്‍ മാഹി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications