രക്തസാക്ഷികളുടെ സ്മരണയില്‍ യെമന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി
ദുബായ്: യെമനില്‍ രക്തസാക്ഷികളായ യു.എ.ഇ സൈനികരുടെ ജ്വലിക്കുന്ന സ്മരണയില്‍ ദുബായ് കെ.എം.സി.സി മതകാര്യ വിഭാഗം പ്രാര്‍ത്ഥനാ സദസ്സും ഐക്യദാര്‍ഢ്യ സംഗമവും നടത്തി. പോറ്റമ്മ നാടിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നടത്തിയ ഐക്യദാര്‍ഢ്യ സംഗമവും പ്രാര്‍ത്ഥനാ സദസ്സും പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു.
മതകാര്യ വിഭാഗം ജന:കണ്‍വീനര്‍ ഉമ്മര്‍ ആവയില്‍ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ അലവികുട്ടി ഹുദവി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ദുബായ് കെ.എം.സി.സി ആക്റ്റിംഗ് ജന:സെക്രട്ടറി ആര്‍.ശുക്കൂര്‍, ട്രഷറര്‍ എ.സി ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി, ഇസ്മായില്‍ ഏറാമല എന്നിവര്‍ സംബന്ധിച്ചു.

സക്കരിയ ദാരിമി, ഷറഫുദ്ദീന്‍ ഹുദവി,ചെമ്മുക്കന്‍ യാഹുമോന്‍,അന്‍വറുള്ള ഹുദവി,ഇ.പി.എ ഖാദര്‍ ഫൈസി,പി.കെ റഫീഖ്,ഇ ഹമീദ്,ഒ.പി ഹംസകുട്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇസ്ഹാഖ് ഹുദവി ഖിറാഅത്ത് നടത്തി. കണ്‍വീനര്‍ കരീം കാലടി സ്വാഗതവും സാജിദ് കോറോത്ത് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications