• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ദുബായ് കെഎംസിസി സര്‍ഗോത്സവ് സംഘടിപ്പിക്കുന്നു

  • By Thanveer

ദുബായ്: യുഎഇ 44ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കലാസാഹിത്യ മത്സരം സര്‍ഗോത്സവ് ഖര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ നാളെ (20/11/2015) വെള്ളിയാഴ്ച കാലത്ത് 9 മണിമുതല്‍ ആരംഭിക്കും.

ദേശഭക്തിഗാനം, പ്രസംഗം മലയാളം, ഇംഗ്ലീഷ്, ന്യൂസ് റീഡിംസ് ടി.വി, മലയാളം, കവിതാ പാരായണം മലയാളം, മിമിക്രി, മോണോ ആക്ട്, അറബിഗാനം, ഉര്‍ദു പദ്യം, മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, അറബനമുട്ട് എന്നീ മത്സരങ്ങളിലായി 500ലധികം കലാപ്രതിഭകളാണ് ജില്ലകളെ പ്രതിനിധീകരിച്ച് മാറ്റുരക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പ്രകാരമാണ് മത്സരങ്ങള്‍ നിര്‍ണയിക്കുന്നത്. യു.എ.ഇയില്‍ നിന്നും നാട്ടില്‍ നിന്നുമുള്ള പ്രഗത്ഭരായ വിധികര്‍ത്താക്കളാണ് മത്സരങ്ങള്‍ നിയന്ത്രിക്കാനെത്തുന്നത്.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫ് നിര്‍വഹിക്കും. കൂടാതെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രഗത്ഭരും ചടങ്ങില്‍ സംബന്ധിക്കും.

English summary
Dubai KMCC conducting Sargothsav as a part of 44TH UAE International day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more