ദുബായ് കെ.എം.സി.സി പ്രഭാഷണം സംഘടിപ്പിക്കുന്നു
ദുബായ്: യു.എ.ഇ പ്രസിഡണ്ടിന്റെ അതിഥിയായി എത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രഭാഷണത്തിനെത്തിയ സുബൈര്‍ പീടിയേക്കല്‍ എന്നിവര്‍ ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പ്രഭാഷണം നടത്തും.

ദുബായ് കെ.എം.സി.സി ഇഫ്താര്‍ ടെന്റില്‍ രാത്രി 10 മണിക്കാണ് പ്രഭാഷണം നടക്കുക. ജൂലൈ 2ന് വ്യാഴാഴ്ച അബ്ദുസ്സമദ് പൂക്കോട്ടൂരും 4ന് ശനിയാഴ്ച സുബൈര്‍ പീടിയേക്കലും വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തുമെന്ന് പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹയും ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ.സാജിദ് അബൂബക്കറും അറിയിച്ചു .












Click it and Unblock the Notifications