മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ദുബായ്: കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌ക്കാരത്തിന് അര്‍ഹരായ എന്‍.എം അബൂബക്കര്‍ (മനോരമ ടെലിവിഷന്‍), ഫിറോസ് ഖാന്‍(ഗള്‍ഫ് മാധ്യമം), ധന്യലക്ഷ്മി(ഗോള്‍ഡ് എഫ്.എം റേഡിയോ) ലുഖ്മാന്‍ മമ്പാട്(ചന്ദ്രിക), എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ദുബായ് ഡയറക്റ്റരേറ്റ് ഓഫ് റെസിഡന്‍സി & ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബായ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയാണ് അവാര്‍ഡുകള്‍ കൈമാറിയത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലികുട്ടി, തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി, ഇന്ത്യന്‍ കോണ്‍സുല്‍ സുമതി വാസുദേവ്, സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, റഷീദലി ശിഹാബ് തങ്ങള്‍, ഡോ:എം.കെ മുനീര്‍എം.എല്‍.എ തുടങ്ങിയ രഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം അരങ്ങേറിയത്.












Click it and Unblock the Notifications