കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കെഎംസിസി മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു

Google Oneindia Malayalam News

ദുബായ്: ഈ വര്‍ഷത്തെ ദുബായ് കെ.എം.സി.സിയുടെ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹരായ കെ.എം അബ്ബാസ്(സിറാജ് ന്യൂസ്),നാസര്‍ ബേപ്പൂര്‍(അമൃത ടി.വി),വനിതാ വിനോദ്(റേഡിയോ) എന്നിവര്‍ക്കുള്ള അവാര്‍ഡ് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ വെച്ച് നടന്ന ദുബായ് കെ.എം.സി.സി സമാപന സമ്മളനത്തില്‍ വെച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയില്‍ നിന്നും വിജയികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

mediaawards

കേരള വ്യവസായഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി, അനുരാഗ് ഭൂഷണ്‍ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ദുബായ്, സാദിഖലി ശിഹാബ് തങ്ങള്‍, ഡോ: ഒമര്‍ അല്‍ മുത്തന്ന(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍സി.ഡി.എ), പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ പ്രൌഡമായ വേദിയിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം.

English summary
Dubai KMCC distributed media awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X