കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് റിലീഫ് ഫണ്ടിലേക്ക് ദുബായ് കെ.എം.സി.സിയുടെ ഇരുപതു ലക്ഷം

Google Oneindia Malayalam News

ദുബായ്: തീരദേശത്തെ ജനങ്ങളുടെ പട്ടിണിയും പ്രയാസവും അകറ്റാന്‍ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന തീരദേശ റിലീഫിന് ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഇരുപത് ലക്ഷം രൂപ നല്‍കി. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീര നിയമവും ട്രോളിംഗ് നിരോധനവും കാരണം കടുത്ത വറുതിയിലായ തീരദേശ കുടുംബങ്ങളെ സഹായിക്കാനും ആശ്വാസം പകരാനുമുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്ലീം ലീഗ് നടത്തുന്നത്.

ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍ സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. കൂടാതെ ചടങ്ങില്‍ വെച്ച് ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വിവിധ ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കുന്ന റിലീഫ് ഫണ്ടും കൈമാറി.

theeradesarelief

ചടങ്ങില്‍ മുസ്ലീം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലികുട്ടി, സംസ്ഥാന ജന:സെക്രട്ടറി കെ.പി.എ മജീദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, കുട്ടി അഹമ്മദ് കുട്ടി, കെ.എം.സി.സി ഭാരവാഹികളായ ഉമ്മര്‍ ആവയില്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാബ്ര എന്നിവര്‍ സംബന്ധിച്ചു.

English summary
Dubai KMCC donated 20 lakhs to Muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X