Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയ ദുരിതാശ്വാസം: കോഴിക്കോട് ജില്ലാ കെഎംസിസി 25 ലക്ഷം കൈമാറി, ഫണ്ട് പുനഃരധിവാസത്തിന്!

ദുബായ്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തതനുസരിച്ച് ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകരില്‍ നിന്ന് ഒരു ദിവസത്തെ വേതനം വഴി സമാഹരിച്ച 25 ലക്ഷം രൂപ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്ക് ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല, ജന.സെക്രട്ടറി കെ.പി മുഹമ്മദ്, ട്രഷറര്‍ നജീബ് തച്ചംപൊയില്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഉരുള്‍പൊട്ടലും പ്രളയവും തീര്‍ത്ത കനത്ത പ്രഹരത്തില്‍ നിന്ന് കര കയറാനാവാതെ പ്രയാസപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കരിഞ്ചോല മല, കണ്ണപ്പന്‍കുണ്ട്, മാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഈ ഫണ്ട് വിനിയോഗിക്കുകയെന്ന് ചടങ്ങില്‍ സംബന്ധിച്ച കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ അറിയിച്ചു.

dubaikmcc-1

ദുബായില്‍ നടന്ന സിഎച്ച് അനുസ്മരണ സമ്മേളനത്തിലാണ് ഫണ്ട് കൈമാറ്റം നടന്നത്. സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാര ജേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എംപി, ഡോ. പി.എ ഇബ്രാഹിം ഹാജി, യുഎഇ കെഎംസിസി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായ് കെഎംസിസി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സംസ്ഥാന ഭാരവാഹികളായ എന്‍.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, ഭാരവാഹികളായ കെ.അബുബക്കര്‍ മാസ്റ്റര്‍, നാസര്‍ മുല്ലക്കല്‍, മൊയ്തു അരൂര്‍, ഹംസ കാവില്‍, മുഹമ്മദ് തെക്കയില്‍, കെ.പി മൂസ, ഉമ്മര്‍ കോയ നടുവണ്ണൂര്‍, വി.കെ.കെ റിയാസ്, ഹാഷിം എലത്തൂര്‍, അഹമ്മദ് ബിച്ചി, ഇസ്മായില്‍ ചെരുപ്പേരി, മൂസ കൊയമ്പ്രം, അഷ്റഫ് ചമ്പോളി സംബന്ധിച്ചു.

പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തില്‍ മികച്ച പങ്ക് നിര്‍വഹിച്ച കൊയിലാണ്ടി-കുറ്റ്യാടി മണ്ഡലം കമ്മിറ്റികള്‍ക്ക് ജില്ലാ കെഎംസിസി ഏര്‍പ്പെടുത്തിയ പ്രത്യേക ഉപഹാരങ്ങള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി സമ്മാനിച്ചു. റമദാനില്‍ സിഎച്ച് സെന്റര്‍ വിഭവ സമാഹരണത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ നാദാപുരം മണ്ഡലം കമ്മിറ്റിക്കുള്ള ഉപഹാരവും ഇ.ടി കൈമാറി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+