Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് കെഎംസിസി മലപ്പുറം മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി

ദുബായ്: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനു മുന്നോടിയായി ദുബായ് കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ശ്രദ്ധേയമായി. കണ്‍വന്‍ഷന്‍ കെഎംസിസി ജില്ല ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി നിഹ്മത്തുളള മങ്കട ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റിയുടെ 'യെമന്‍ വി കെയര്‍' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിന്ന് യെമന്‍ ഫണ്ടിലേക്ക് കൂടുതല്‍ ഫണ്ട് സമാഹരിച്ചതിനു അദ്ദേഹം മണ്ഡലം കമ്മിറ്റിയെ അഭിനന്ദിച്ചു. പഞ്ചായത്ത് തലത്തില്‍ തിരഞ്ഞെടുപ്പ് അവലോകനം നടത്തുകയും ചെയ്തു.

mlpelect

മലപ്പുറം സിഎച്ച് സെന്ററിനു വേണ്ടി ധന സമാഹരണം നടത്തുകയും, വെല്‍ഫയര്‍ സ്‌കീമിലേക്ക് പുതുതായി ആളുകളെ ചേര്‍ക്കുക, യുഎഇ നാഷണല്‍ ഡേയോടനുബന്ധിച്ച് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കലാ കായിക മല്‍സരങ്ങള്‍ക്ക് ഭാരവാഹികളെയും പ്രവര്‍ത്തകരെയും സജ്ജരാക്കുക എന്നീ പ്രവര്‍ത്തങ്ങള്‍ക്ക് യോഗം തുടക്കം കുറിച്ചു.

പ്രസിഡന്റ് അബ്ദുല്‍ അസീസ് കൂരി അധ്യക്ഷ്യത വഹിച്ചു. ജില്ല സെക്രട്ടറി ജമാലുധീന്‍ ആനക്കയം, കെഎംസിസി സീനിയര്‍ നേതാവ് കെപിപി തങ്ങള്‍, സലീം പൂക്കോട്ടൂര്‍, അഷ്‌റഫ്ബങ്കാളന്‍, അബ്ദുല്‍ ഖാദര്‍ മണ്ണില്‍, ഇര്‍ഷാദ് കോഡൂര്‍, ഹൈദര്‍ അലി പുല്‍പറ്റ എന്നിവര്‍ സംസാരിച്ചു. ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി സികെ ഇര്‍ഷാദ് മോങ്ങം സ്വാഗതവും ട്രഷറര്‍ നജ്മുദ്ധീന്‍ തറയില്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+