ദുബായ്: കെ.എം.സി.സി മൈ ഡോക്ടര്‍ സ്വാതന്ത്ര്യ ദിന മെഡിക്കല്‍ ക്യാമ്പ്
ദുബായ്: ദുബായ് കെ.എം.സി.സി മൈ ഡോക്റ്റര്‍ മലബാര്‍ ഗോള്‍ഡ് ക്ലിനി കെയര്‍ എന്നിവരുമായി സഹകരിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ രോഗ നിര്‍ണയ ക്യാമ്പ് നടത്തുന്നു.
19/08/2016 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കുന്ന ക്യാമ്പില്‍ ക്ലിനി കെയറിലെ വിദഗ്ധ ഡോക്റ്റര്‍മാര്‍, ഇന്റെര്നിസ്റ്റ്, മെഡിക്കല്‍ ജി.പി തുടങ്ങിയവരുടെ സേവനങ്ങളും, കൊളസ്ട്രോള്‍, യൂറിക്ക് ആസിഡ്, എസ്.ജി.പി.ടി, പ്രമേഹം, രക്ത സമ്മര്‍ദം, അമിതഭാരം തുടങ്ങിയ രോഗ നിര്‍ണയ ചികിത്സയും ഉണ്ടായിരിക്കുമെന്ന് ദുബായ് കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷര്‍ ഇസ്മയില്‍, ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍, കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയെണ്ടാതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംങിനും 042727773 , 0506983151












Click it and Unblock the Notifications