ദുബായ് കെഎംസിസി ന്യൂറോ കണ്‍സല്‍ട്ടേഷന്‍
ദുബായ്: ദുബായ് കെ.എം.സി.സി മൈ ഡോക്ടര്‍ വിഭാഗം യൂനിവേഴ്‌സല്‍ മാനേജിംങ് ഡയറക്ടറും പ്രമുഖ ന്യൂറോളജിസ്റ്റുമായ ഡോ: ഷബീറുമായി സഹകരിച്ചു കൊണ്ട് ന്യൂറോമെഡിക്കല്‍ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21 ബുധനാഴ്ച ജി.എം.സി ക്ലീനിക്കില്‍ വെച്ചാണ് പരിശോധന നടക്കുന്നത്.

ആദ്യം രജിസ്റ്റര്‍ ചെയ്ത അമ്പതു പേര്‍ക്കാണ് ചികിത്സ ലഭ്യമാകുക .രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹികുന്നവര്‍ ദുബായ് കെ.എം.സി.സി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 042727773 എന്ന നമ്പരില്‍ ബന്ധപെടുക.












Click it and Unblock the Notifications