കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ക്ക് ഇഫ്താര്‍ ടെന്റില്‍ സേവനത്തിന് അവസരം നല്‍കി ദുബായ് കെഎംസിസി

Google Oneindia Malayalam News

ദുബായ്: ദേശ ഭാഷാ ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള രണ്ടായിരത്തോളം പേര്‍ക്ക് ദിവസവും നോമ്പ് തുറക്കാനുള്ള വിശാല സൗകര്യമൊരുക്കി അഞ്ചാം വര്‍ഷവും ദുബായ് കെ.എം.സി.സി. റമദാനിന്റെ സന്ദേശം പകര്‍ന്ന് മുന്നോട്ട് പോകുകയാണ്. ദുബായ് സാമൂഹ്യ ക്ഷേമ, മതകാര്യ വകുപ്പുകളുടെയും ദുബായ് മുനിസിപ്പാലിറ്റിയുടെയും അനുമതിയോടെ ഭക്ഷ്യ ശുചിത്വ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് ഇഫ്താറിന് വേണ്ട ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും.

പരിചയസമ്പന്നരും സേവന സന്നദ്ധരുമായ നൂറ്റിയമ്പതോളം വളണ്ടിയര്‍മാരാണ് ഇഫ്താര്‍ ടെന്റില്‍ സേവനമനുഷ്ടിച്ചു വരുന്നത്. നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നത് മുതല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്.

muslims-break-their-fast-during-roza-iftaar

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സേവന സന്നദ്ധതയും കാരുണ്യ ബോധവും ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹ്യ സേവന മനസ്ഥിതിയും ഉത്തരവാദിത്വ ബോധവുമുള്ള ലോക പൗരന്മാരാക്കി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനും വൈകുന്നേരം 4 മണിമുതല്‍ രാത്രി 7.30 വരെ ഇഫ്താര്‍ ടെന്റില്‍ വളണ്ടിയര്‍മരോടൊപ്പം സേവന പരിശീലനം നേടാന്‍ സന്നദ്ധതയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം അവസരം നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

പദ്ധതിയില്‍ ഉള്‍പ്പെടാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വന്നതായി ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു. നമ്പര്‍: 04 2727773, 055 8591080

English summary
Dubai KMCC offering Iftar tent service training for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X