ദുബായ് കെ.എം.സിസി പെരിന്തല്‍മണ്ണ മണ്ഡലം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദുബായ് കെ.എം.സി.സി. പെരിന്തല്‍മണ്ണ മണ്ഡലം ജനറല്‍ കൌണ്‍സില്‍ യോഗം ദുബായ് ഉസ്താദ് ഹോട്ടല്‍ ഓഡിറ്റൊരിയത്തില്‍ വെച്ച് ചേര്‍ന്നു. മുന്‍ മണ്ഡലം എം.എസ്.എഫ് നേതാവും ഖത്തര്‍ കെ.എം.സി.സി. മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന അബ്ദുള്ള ബാസിത് ചെറുകരയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും. യു.എ.ഇ സന്ദര്‍ശനം നടത്തിവരുന്ന പ്രവാസി ലീഗ് സംസ്ഥാന സെക്രടറി എം.എസ്.അലവിക്കും, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ. നാസറിനും സ്വീകരണം നല്‍കുകയും ചെയ്തു. അതിഥികള്‍ക്ക് ബഷീര്‍ മലയില്‍ ഉപഹാരം സമര്‍പ്പിച്ചു.
റിട്ടേണിങ് ഓഫിസറായി ഓ.ടി. സലാം നിരീക്ഷകരായ നിഷാദ് മങ്കട,ഹമീദ് ചെറുവല്ലൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചടങ്ങില്‍ ഹംസ കാവണ്ണയില്‍ അധ്യക്ഷത വഹിച്ചു പ്രവാസി ലീഗ് സെക്രടറി എം.എസ്. അലവി ഉല്‍ഘാടനം ചെയ്തു പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലീം ലീഗ് ജന:സെക്രട്ടറി എ.കെ.നാസര്‍, മലയില്‍ ഹബീബ്, ലതീഫ് പിലാക്കല്‍, ദുബായ് കെ..എം.സി.സി. ജില്ലാ നേതാകളായ പി.വി.നാസര്‍,ഇ.ആര്‍ അലി മാസ്റ്റര്‍ ,നിഹ്മത്തുള്ള മങ്കട എന്നിവര്‍ പ്രസംഗിച്ചു. സക്കീര്‍ മേലാറ്റൂര്‍ ഖിറാഅത്തും, അബ്ദുള്ള ചെമ്മല സ്വാഗതവും ഷൌക്കത്ത് ആനമങ്ങാട് നന്ദിയും പറഞ്ഞു