Get Updates
Get notified of breaking news, exclusive insights, and must-see stories!

വായനാ വര്‍ഷം 2016 ദുബായ് കെഎംസിസി കാമ്പയിന്‍ രണ്ടാം ഘട്ടത്തിലേക്ക്

ദുബായ്: യു.എ.ഇ. പ്രസിഡന്റ് ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹിയാന്‍ പ്രഖ്യാപിച്ച വായനാ വര്‍ഷം 2016 ന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തി വരുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. എല്ലാവരിലും പുസ്തകമെത്തിക്കുകയെന്ന ലക്ഷ്യവുമായി രണ്ടായിരം പേര്‍ക്ക് പുസ്തകം നല്‍കി ഈ മാസം 21ന് കെ.എം.സി.സി. ഇഫ്താര്‍ ടെന്റില്‍ വായനാ വര്‍ഷം2016 രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നു. പുസ്തക പ്രസാധകര്‍, എഴുത്തുകാര്‍, സ്ഥാപനങ്ങള്‍ സംഘടനകള്‍, വ്യക്തികള്‍, കെ.എം.സി.സി. പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ശേഖരിക്കുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്.

വായനാ വര്‍ഷം2016' ഒന്നാം ഘട്ടം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ വായനാ ദിനമായി ആചരിച്ചിരുന്നു. ഡിജിറ്റല്‍ വായനയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്ന മൂന്നാം ഘട്ട പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. ദുബായിലെ പ്രസാധകരെ സംഘടിപ്പിച്ച് ഒരു പുസ്തക പ്രദര്‍ശനവും കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ചു നടത്തുന്നുണ്ട്.

kmcc

ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയുമായ ഹിസ് ഹൈനസ്സ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ 'റീഡിംഗ് നേഷന്‍' എന്ന പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് അറിവിനും വായനക്കും പ്രാധാന്യം നല്‍കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ തന്നെ 'വായനാ വര്‍ഷം 2016 ' രണ്ടാം ഘട്ട പദ്ധതി തെരഞ്ഞെടുത്തതെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+