മൈ ഡോക്ടര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച
ദുബായ്: ദുബായ് കെ.എം.സി.സി ആരോഗ്യ വിഭാഗമായ മൈ ഡോക്ടര്‍ ആക്‌സസ്സ് ആസ്റ്റര്‍മലബാര്‍ ഗോള്‍ഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ തുടര്‍ ചികിത്സാ, രോഗ നിര്‍ണ്ണയ മരുന്ന് വിതരണ ക്യാമ്പ് വെള്ളിയാഴ്ച (08/01/2016) രാവിലെ എട്ടുമണി മുതല്‍ ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടക്കും. ഡോ: സോണിയ (ഗൈനക്കോളജിസ്റ്റ്) ഡോ:ആസ്ദിന്‍ (ജന: മെഡിസിന്‍) എന്നിവരുടെ സേവനം ലഭ്യമാകും. രക്ത സമ്മര്‍ദം,പ്രമേഹം,അമിതവണ നിര്‍ണയം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ മള്‍ട്ടി സ്‌പെഷാലിറ്റി സൌകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ മുന്‍ കൂട്ടി പേര്‍ രെജിസ്റ്റര്‍ ചെയ്യുകയും രാവിലെ എട്ടുമണിക്ക് ടോക്കണ്‍ കരസ്ഥമാക്കുകയും വേണം. തുടര്‍ ചികിത്സക്ക് വരുന്നവര്‍ നിര്‍ബന്ധമായും നേരെത്തെ പരിശോധന നടത്തിയ മുഴുവന്‍ റെക്കോര്‍ഡുകളുമായി വരേണ്ടതാണ്. സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ 050 7740762,055 7513154, കൂടുതല്‍ വിവരങ്ങള്‍ക്ക്:04 2727773.

സി.എച്ച് സെന്റര്‍ കണവന്‍ഷന്‍ വെള്ളിയാഴ്ച
ദുബായ്: ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് മഞ്ചേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന്റെ വിപുലമായ കണവന്‍ഷന്‍ (08/01/2016) വെള്ളിയാഴ്ച രാത്രി 6.30ന് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടക്കും. ജില്ലയിലെ പ്രവര്‍ത്തകര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 050 2580648, 055 8591080
പത്താമത് സീതിഹാജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് ആദ്യവാരത്തില്‍ സംഘടിപ്പിക്കും.
ദുബായ്: പ്രവാസ ലോകത്തെ ഫുട്ബാള്‍ പ്രേമികള്‍ക്ക് ഗ്രഹാതുരമായ ആവേശം പകര്‍ന്നു കൊണ്ട് ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി മെമ്മോറിയല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം മാര്‍ച്ച് മാസം ആദ്യ വാരത്തില്‍ നടക്കും. ലോകോത്തര നിലവാരമുള്ള ദുബായ് അല്‍ വസല്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുക. കേരളത്തിലെ പ്രമുഖ താരങ്ങള്‍ നയിക്കുന്ന പ്രഗല്‍ഭ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications