ദുബായ് കെഎംസിസി വോളി-2017 വെള്ളിയാഴ്ച
ദുബായ്: ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് (വോളി2017) ജനുവരി ഇരുപതാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ സലാഹുദ്ദീന്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍ (മംസാര്‍ സെഞ്ച്വറി മാളിന് പിന്‍വശം) വെച്ച് നടക്കും.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകള്‍ തമ്മില്‍ നടക്കുന്ന വാശിയേറിയ മല്‍സരത്തില്‍ ദേശീയ സംസ്ഥാന ജില്ലാ താരങ്ങള്‍ അണിനിരക്കും.

വിജയികള്‍ക്ക് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കും. പ്രവേശനം സൗജന്യമായിരിക്കും എന്ന് അഡ്വ: സാജിദ് അബൂബക്കര്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ അവയില്‍ ഉമ്മര്‍, കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി എന്നിവര്‍ അറിയിച്ചു.


Click it and Unblock the Notifications