ദുബായ് കെഎംസിസി വനിതാ ഡേ വെള്ളിയാഴ്ച
ദുബായ്: കെഎംസിസി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ഡേ ഫെബ്രുവരി 5 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ദുബായ് കെ എം സി സി അല്‍ ബറാഹ ഗ്രൗണ്ടില്‍ വെച്ച് നടക്കും. പ്രമുഖ അറബ് വനിതകള്‍ പങ്കെടുക്കുന്ന സമ്മേളനം മിനിസ്ട്രി ഓഫ് ഇന്ത്യന്‍ എംബസ്സിയിലെ ഡെപ്പ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ശ്രീമതി നീത ഭൂഷണ്ണ്! ഉദ്ഘാടനം നിരവഹിക്കും. ശ്രീമതി ഉമ രാധാകൃഷ്ണന്‍ 'അമ്മ ഒരു നായിക'എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും.
കെ.എം.സി.സി വനിതാ വിഭാഗം ഉപദേശകസമിതി ചെയര്‍മാന്‍ സൈഫുന്നീസ ഷംസുദ്ദീന്‍, കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ്, എമിഗ്രേഷന്‍ എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികള്‍ക്ക് മൈലാഞ്ചി ഫെയിം ഹംദ & ടീം നയിക്കുന്ന സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടി വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് മുഴുവന്‍ ആളുകളെയും കുടുംബത്തെയും സ്വാഗതം ചെയ്യുന്നതായി ദുബായ് കെ എം സി സി വനിതാ വിഭാഗം ഭാരവഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :0557513154 04 2727773

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
എടപ്പാള്‍ നെല്ലിശ്ശേരിയിലുള്ള കൈരളി ക്ലബ്ബിന്റെ യു. എ. ഇ കമ്മിറ്റിയുടെ ആഭിമുഖൃത്തില്‍, പി. വി. ഇബ്രാഹീം ആന്റ് അപ്പുക്കുട്ടന്‍ മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ദുബായ് മംസാര്‍ അല്‍ ഇത്തിഹാദ് പ്രൈവറ്റ് സ്‌ക്കൂള്‍ മൈതാനത്തില്‍ വെച്ച്, 2016 മാര്‍ച്ച് 18, വെള്ളിയാഴ്ച്ച, വൈകീട്ട് 3 മണി മുതല്‍ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പ്പരൃമുള്ള ടീമുകള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടുക.
056 4151933 റിയാസ്
055 8745060 ഷനോജ്
055 9660744 ഇക്ബാല്‍












Click it and Unblock the Notifications