ദുബായ് കെഎംസിസി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുന്നു
ദുബായ്: യുഎഇയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് മീറ്റ് ഇന്ന് (18/11/2016) വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ വെച്ച് നടക്കും.
ഓട്ടം 100മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ റിലെ, ഹൈ ജംപ് , ലോങ്ങ് ജംപ്, ഷോട്ട് പുട്ട്,പഞ്ച ഗുസ്തി,കമ്പവലി എന്നീ മത്സര ഇനങ്ങളില്‍ പതിനാല് ജില്ലകളില്‍ നിന്ന് മുന്നൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം കാണാന്‍ ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ കായിക മാമാങ്കം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രസിഡന്റ് ഇ.അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. യുഎഇയിലെ കലാ കായിക സാമൂഹ്യ രഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും എന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന: സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍ , ജന:കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications