Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; ശ്രീധരന്‍ പിള്ളയുമായി കോഴിക്കോട് പ്രവാസി കൂടിക്കാഴ്ച നടത്തി

ദുബായ് : കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ റീ കര്‍പെറ്റിങ്ങ് പൂര്‍ത്തിയായിട്ടും വിമാനത്താവളം പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരുന്ന അനിശ്ചിതത്വവുമായി ബന്ധപ്പെട്ടു. ഹൃസ്വ സന്ദര്ശനാര്ഥം യു എ ഇ യിലെത്തിയ ബി ജെ പി ദേശീയ സമിതി അംഗവും, മുന്‍ സംസ്ഥാന പ്രസിഡണ്ടും, കേരളം ഹൈകോടതി സീനിയര്‍ അഭിഭാഷകനുമായ അഡ്വ.പി എസ് ശ്രീധരന്‍ പിള്ളയുമായി കോഴിക്കോട് ജില്ല പ്രവാസി (യു എ ഇ) പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി.

മലബാറിലെ വികസനങ്ങള്‍ക്കു അടിസ്ഥാന കേന്ദ്രമായ കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇന്നത്തെ അനിശ്ചിതാവസ്ഥക്കു പരിഹാരം കണ്ടെത്തി വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭ്യമാക്കി വിമാനത്താവളം പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ സത്വര നടപടികള്‍ക്കായി വ്യോമയാന വകുപ്പിലും കേന്ദ്ര സര്‍ക്കാരിലും സമ്മര്ദം ചെലുത്തണമെന്ന് പ്രധിനിധി സംഘം അദ്ദേഹത്തോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മലബാറിലെ ആദ്യത്തെ വിമാനത്താവളമെന്ന നിലയില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും, അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ ലഗ്ഗജ് വൈകുന്നത് സംബന്ധിച്ചും, വിമാന സമയങ്ങളിലെ ക്രമീകരണത്തെ കുറിച്ചും, ഹജ്ജ് കേമ്പ് തിരികെ കൊണ്ട് വരുന്ന കാര്യവും പ്രധിനിധി സംഘം പിള്ളയുടെ ശ്രദ്ധയില്‍ പെടുത്തി. വിദേശത്തു നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ക്ക്, തൂക്കം നോക്കി ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ചും , ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍, വിമാനത്താവളങ്ങളില്‍നിന്നും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നാട്ടിലെത്തിക്കാനുള്ള സംവിധാനം കൈക്കൊള്ളണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു.

sreedharanpillai

കോഴിക്കോട് പ്രവാസി യു എ ഇ പ്രതിനിധികളായ മോഹന്‍ എസ് വെങ്കിട്ട് , രാജന്‍ കൊളവിപാലം, അഡ്വ.മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ്, പദ്മകുമാര്‍, മുരളി കൃഷ്ണന്‍, സി എച് അബൂബക്കര്‍,സി കെ ബഷീര്‍ മേപ്പയൂര്‍, ,നാസര്‍ നന്ദി, സഹല്‍ പുറക്കാട്, നാസര്‍ ഊരകം, ജെ ജെ ബാബു, ജിജു, സുനില്‍ പയ്യോളി, , സലാം പേരാമ്പ്ര, കെ എല് ഗോപി , കൊച്ചുകൃഷ്ണന്‍, ജയന്‍ പാനൂര്‍, പീതാംബരന്‍, ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ , ശറഫുദ്ധീന്‍ എന്നിവര് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+