കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് പ്രവാസി 'റംസാന്‍ സംഗമം' ശ്രദ്ധേയമായി

Google Oneindia Malayalam News

ദുബായ് :കോഴിക്കോട് ജില്ല പ്രവാസി (യു എ ഇ ) സംഘടിപ്പിച്ച 'റംസാന്‍ സംഗമം' സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ സുഹൃദ് സംഗമമായി. യു എ ഇ യി ല്‍ സജീവമായി നിലകൊള്ളുന്ന വിവിധ മതസാംസ്‌കാരിക നേതാക്കന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. ഇതോടനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു, യു എ ഇ യിലെ കോഴിക്കോട് നിവാസികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം കൊണ്ട് ഇഫ്താര് വിരുന്നും ധന്യമായി.

kozhikode-ramsan-1

സൌഹാര്‍ദ സംഗമം ഇന്ത്യന്‍ കോണ്‍സുല്‍ (ലേബര് വെല്‍ഫൈര്‍) പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. യു എ ഇ ദേശീയ ഫുട്‌ബോള്‍ താരം യുസഫ് ബിന് ഗറ , ഷാര്‍ജ സെന്റ് മേരീസ് കയോണ്‍ ചര്‍ച് വികാരി ഫാദര്‍ ജേക്കബ് കല്ലുകുളം എന്നിവര്‍ വിശിഷ്ടാതിധികളായിരുന്നു. ഇഫ്താര്‍ സംഗമങ്ങള്‍ മനുഷ്യ സഹിഷ്ണുതക്കും , സഹാനുകംബയ്ക്കും ആക്കം കൂട്ടാന്‍ ഹേതുവാകട്ടെ എന്ന് ഫാദര്‍ ആശംസിച്ചു. ദുബായ് മര്‍കസ് പ്രധിനിധി അബ്ദുല്‍ ഹകീം അല്‍ ഹസനി റംസാന്‍ സന്ദേശം നല്‍കി. പി ജി രാജേന്ദ്രന്‍ , ഡോ ഷമീമ, നാസര്‍ നന്തി , ഡയസ് ഇടിക്കുള, അസീസ് തോലെരി, സുഹൈല്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ച് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ പുന്നക്കന്‍ മുഹമ്മദ് അലി, സി പി മാത്യു ,ബഷീര്‍ തിക്കൊടി, അഡ്വ സാജിദ് അബൂബക്കര്‍,ജൈവ കര്‍ഷകന്‍ സുധീഷ് ,വിവിധ സംഘടനകളായ പ്രവാസി ഇന്ത്യ യു എ ഇ, സേവനം ദുബൈ, രിസാല സ്റ്റഡി സര്‍ക്കിള്‍, ഇനെസ്റ്റ് , നരിക്കുനി എന്‍ ആര്‍ഐ എന്നിവരെ ആദരിച്ചു

kozhikode-ramsan-2

കോഴിക്കോട് പ്രവാസി പ്രസിഡന്റ് രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറര്‍ ജമീല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. മുഹമ്മദ് ബഷീര്‍ , മുരളി കൃഷ്ണ , എം മുഹമ്മദ് അലി , ഫൈസല്‍ നാലുകുടി, സുബൈര്‍ വെള്ളിയോട്, ശിരോജ്, ഫൈസല്‍ മേലടി, ഹാഷിം, അസീസ്, റാബിയ ഹുസൈന്‍ ,സൂക്ഷ്മ മുരളി, സുഹറ എന്നിവര്‍ നേതൃത്വം നല്കി.

English summary
Dubai: Kozhikode 'Ramadan Sangamam' a successful meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X